ജയലളിതയെ അനുസ്മരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ശക്തയായ സ്ത്രീ എന്ന നിലയില്‍ ഓരോ സ്ത്രീയും അഭിമാനിച്ചിരുന്നു ഈ മുഖ്യമന്ത്രിയെ ഓര്‍ത്ത്.തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നതെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ അനുസ്മരിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എന്റെ ഡബ്ബിങ്ങിന്റെ തുടക്ക കാലത്ത് ഒരിക്കല്‍ ചെന്നൈ വാഹിനി സ്റ്റുഡിയോയില്‍ വെച്ചാണ് ജയലളിതയെ ആദ്യമായി കാണുന്നത്…തൊട്ടപ്പുറത്തെ ഫ്‌ളോറില്‍ ഷൂട്ടിങുണ്ടെന്നറിഞ്ഞ് ഡബ്ബിങിനിടയില്‍ ഓടി ചെന്നതാണ് ജയലളിതയെ കാണാന്‍ വേണ്ടി മാത്രം..ഷോട്ട് കഴിഞ്ഞ് സ്വന്തം പേരെഴുതിയ കസേരയില്‍ വന്നിരുന്ന് സ്വന്തം എയര്‍ കൂളറിന്റെ തണുത്ത കാറ്റില്‍ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുന്ന അവര്‍ അന്നെനിക്കൊരു അത്ഭുത കാഴ്ചയായിരുന്നു .അത് വെറുമൊരു ജാട വായനയല്ല എന്ന് ആ ശരീര ഭാഷയില്‍ തന്നെ മനസ്സിലായി… നാല് ദിവസം ഡബ്ബിംഗ് നടന്നപ്പോഴും ജയലളിതയെ കാണാനായി എന്നും ഞാന്‍ ആ ഷൂട്ടിങ് സെറ്റില്‍ പോകുമായിരുന്നു.അന്നും ഒരു ചെറു പുഞ്ചിരി എപ്പോഴും ആ മുഖത്ത് ഉണ്ടാവുമെന്നല്ലാതെ മറ്റുളളവരുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് അപൂര്‍വമായിരുന്നു..ശക്തയായ സ്ത്രീ എന്ന നിലയില്‍ ഓരോ സ്ത്രീയും അഭിമാനിച്ചിരുന്നു ഈ മുഖ്യമന്ത്രിയെ ഓര്‍ത്ത്…തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നത്..
ധൈര്യം
വ്യക്തിത്വം
അറിവ്.എല്ലാം തികഞ്ഞ ഒരു മുഖ്യമന്ത്രിയെ തമിഴ് ജനതക്ക് നഷ്ടപ്പെട്ടിരിക്കുന്നു..
ആദരാഞ്ജലികള്‍