Video Stories
ആന്‍ഡ്രോയ്ഡ് ഫോണുകളുമായി ബ്ലാക്ക്ബെറിയുടെ തിരിച്ചുവരവ്

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു ബ്ലാക്ക്ബെറി. ഗുണമേന്മയും തങ്ങളുടേതു മാത്രമായ ഒട്ടേറെ സവിശേഷതകളുമായി ഫോണ്‍പ്രേമികളുടെ ഹൃദയത്തിലിടം നേടിയ കനേഡിയന്‍ ബ്രാന്‍ഡിനു പക്ഷേ, സ്മാര്‍ട്ട്ഫോണ്‍ യുഗം പുരോഗമിച്ചപ്പോള്‍ ചുവടുപിഴക്കുന്നതാണ് കണ്ടത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ജനപ്രിയ താരമായപ്പോള്‍ തങ്ങളുടെ സ്വന്തം ഓ.എസില്‍ കടിച്ചുതൂങ്ങിയത് ബ്ലാക്ക്ബെറിക്ക് തിരിച്ചടിയായി.
എല്ലാ ഫോണ്‍ നിര്‍മാതാക്കളും മുഴുവനായി ടച്ച് സ്ക്രീനിലേക്ക് മാറിയപ്പോള്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കായ കീബോര്‍ഡ് ഉപേക്ഷിക്കാന്‍ മടിച്ചതും അവര്‍ക്ക് ദോഷം ചെയ്തു. വന്‍വിലയുള്ള ഒന്നാംനിര ഫോണുകള്‍ വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം പ്രകടനം കാഴ്ചവെച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഫോണുകളുടെ ശ്രേണിയില്‍ ബ്ലാക്ക്ബെറി തീര്‍ത്തും പരാജയപ്പെടുകയായിരുന്നു.
ആന്‍ഡ്രോയ്ഡില്‍ ഒരു പരീക്ഷണം നടത്തി ‘ഇസഡ് 10’ ഇറക്കിയെങ്കിലും വിപണിയിലെ മറ്റ് ബ്രാന്‍ഡുകള്‍ക്കൊപ്പം പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ഒടുവില്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ അവര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നു പിന്‍വാങ്ങി.
ക്വാളിറ്റിയില്‍ കോംപ്രമൈസ് ഇല്ല
ഒടുവിലിതാ ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചുവരവ് ബ്ലാക്ക്ബെറി പ്രഖ്യാപിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്നു ഡിടെക്50 (DTEK50), ഡിടെക്60 (DTEK60) എന്നീ മിഡ്റേഞ്ച് ഫോണുകളുമായാണ് കനേഡിയന്‍ കമ്പനിയുടെ തിരിച്ചുവരവ്. ഷവോമി, ലെനവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ വിലകുറച്ച് വിപണി പിടിക്കുമ്പോള്‍ വലിയ വിലക്കുറവില്ലാതെ, തങ്ങളുടെ ക്വാളിറ്റി തന്നെ മാര്‍ക്കറ്റ് ചെയ്യാനാണ് ബ്ലാക്ക്ബെറിയുടെ ശ്രമം. ഡിടെക്50 ന് 21,990 രൂപയും ഡിടെക്60-ന് 46,900 രൂപയുമാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോണുകള്‍ ബ്ലാക്ക്ബെറി പുറത്തിറക്കി.

ഡിടെക് 60
5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, 3 ജിബി റാം, 13 എം.പി ക്യാമറ, ഫ്ളാഷോടു കൂടിയ 8 എം.പി സെല്‍ഫി ക്യാമറ എന്നിവയാണ് ഡിടെക്50 ന്റെ സവിശേഷതകള്‍. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ മെമ്മറി വര്‍ധിപ്പിക്കാമെന്നതാണ് ശ്രദ്ധേയമായ ഒരു പ്രത്യേകത.
21 എംപി ക്യാമറ, 8 എം.പി സെല്‍ഫി ക്യാമറ, അമോള്‍ഡ് ടച്ച്സ്ക്രീനോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീന്‍, ക്വാഡ്കോര്‍ പ്രോസസ്സര്‍, 4 ജിബി റാം എന്നിവയാണ് ഡിടെക് 60-ന്റെ സവിശേഷതകള്‍.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala2 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി