X

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി, സിബിഐ അന്വേഷണം തുടങ്ങി

മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു.

എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടവരുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ മുംബൈയിലെ നാലിടങ്ങളില്‍ പരിശോധന നടത്തിയാണ് നടപടി. വിശാല്‍ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോഡിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഓണ്‍ലൈനായാണ് ഫിലിം സര്‍ട്ടിഫിക്കേഷന് അപേക്ഷിച്ചതെന്നും സി.ബി.എഫ്.സി ഓഫിസ് സന്ദര്‍ശിച്ചപ്പോള്‍ 6.5 ലക്ഷം രൂപ നല്‍കമമെന്ന് അറിയിച്ചതായും വിശാല്‍ പറഞ്ഞിരുന്നു.

2023 സെപ്തംബര്‍ മാസത്തില്‍ ഒരു സ്വകാര്യ വ്യക്തി 7 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനും ഹിന്ദിയില്‍ ഡബ്ബ് ചെയ്ത സിനിമയ്ക്ക് മുംബൈയിലെ സിബിഎഫ്‌സിയില്‍ നിന്ന് ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുമായി ചിലരുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം ഉണ്ടായിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.

webdesk14: