kerala

എന്‍ സുബ്രഹ്‌മണ്യനെതിരായ കേസ്; ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വിഡി സതീശന്‍’

By webdesk18

December 27, 2025

തിരുവനന്തപുരം: എന്‍ സുബ്രഹ്‌മണ്യനെതിരായ കേസില്‍ ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എത്ര പേര്‍ പരാതി നല്‍കി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉള്‍പ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബര്‍മാര്‍ക്ക് പണം നല്‍കി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദന്‍ മാത്രമാണ്. പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.