Connect with us

crime

തൃശൂരിൽ മദ്യസൽക്കാരത്തിനിടെ സംഘർഷം; അവശനായി റോഡരികിൽ കണ്ട യുവാവ് മരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിലേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്

Published

on

തൃശൂര്‍: തൃശൂരില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ധനേഷും നാലു സുഹൃത്തുക്കളും ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി അടിപിടിയുണ്ടായി. മറ്റു മൂന്നു പേരും പോയ ശേഷമായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

വൈകിട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്ത കള്ളുഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞ് എത്തിയ പൊലീസ്, ധനേഷ് ഒഴികെ മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.

വൈകിട്ട് അഞ്ചരയോടെ ധനേഷിനെ റോഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

crime

പ്രാക്ടിക്കല്‍ പരീക്ഷക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; അധ്യാപകന് ഏഴു വര്‍ഷം കഠിനതടവ്

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്

Published

on

കോഴിക്കോട്: നാദാപുരത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു.

മേമുണ്ട ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ജഡ്ജ് എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.

2023 ഫെബ്രുവരി 22-ന് മറ്റൊരു സ്‌കൂളില്‍ പരീക്ഷയുടെ ഇന്‍വിജിലേറ്ററായിരിക്കേ ലാലു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. ചോമ്പാല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

crime

ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ

ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്

Published

on

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡി​ഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

എയർപോർട്ടിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധരിച്ച ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും പിടികൂടിയ സ്വർണം പോലീസിനും സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

crime

കൊണ്ടോട്ടിയിലെ മൊബൈൽ ഷോപ്പിൽ വൻ കവർച്ച; 23 മൊബൈൽ ഫോണുകൾ മോഷണം പോയി

മോഷണം പോയ ഫോണുകൾക്ക് നാലുലക്ഷം രൂപയിലേറെ വിലവരും.

Published

on

കൊണ്ടോട്ടിയിലെ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 23 മൊബൈൽ ഫോണുകൾ കവർന്നു. സിസി ടിവിദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.

കൊണ്ടോട്ടി നഗരത്തിലെ ഫോൺ ഹബ് എന്ന മൊബൈൽ ഫോൺ കടയിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. രാവിലെ സമീപത്തുളള മറ്റ് കടകൾ തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കടയുടെ ഷട്ടർ പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ വ്യക്തം. മോഷണം പോയ ഫോണുകൾക്ക് നാലുലക്ഷം രൂപയിലേറെ വിലവരും.

കടയുടെ പുറകെ മോഷ്ടാവെന്ന് സംശയിക്കുന്ന ആൾ നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുളള ശ്രമം പുരോഗമിക്കുന്നെന്നും മോഷ്ടാവ് ഉടൻ വലയിലാകുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

Continue Reading

Trending