X
    Categories: keralaNews

പത്താംതരം തുല്യതാ പരീക്ഷ ഓഗസ്റ്റ് 17 മുതല്‍

തിരുവനന്തപുരം: 2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതല്‍ 30 വരെ നടക്കും. പരീക്ഷാഫീസ് ജൂണ്‍ 17 മുതല്‍ 25 വരെ പിഴയില്ലാതെയും 26 മുതല്‍ 28 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ (ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ) അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം.

കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ പരീക്ഷാ ഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ഒടുക്കണം. വിശദവിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ (pareekshabhavan. kerala.gov.in) ലഭിക്കും.

Chandrika Web: