Connect with us

kerala

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതി; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

Published

on

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചേര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനുള്ള അനുമതി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി.

നടിയെ ആക്രമിച്ച നിന്ന് ദൃശ്യങ്ങള്‍ 2018ല്‍ കോടതിയുടെ കൈവശമുണ്ടായിരുന്നു. ആ സമയത്ത് മെമ്മറികാര്‍ഡില്‍ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. വിദഗ്ധ പരിശോധനയിലാണ് ഈ സംഭവം കണ്ടെത്തിയിരുന്നത്. ഇതോടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി അന്വേഷണ സംഘം നിഗമനത്തിലെത്തിയത്. തുടര്‍ന്ന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി.

അതേസമയം ദിലീപിന്റെ കൈവശം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിയെന്നും ഈ ദൃശ്യങ്ങള്‍ കണ്ടതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യണം’; അന്വേഷണം വന്‍തോക്കുകളിലേക്ക് എത്തിയിട്ടില്ല: വി.ഡി. സതീശന്‍

‘കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു’

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഹൈകോടതി ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് അടിവരയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്നും അതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലായതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തില്ല. വന്‍ സ്രാവുകളിലേക്ക് നീങ്ങിയില്ല എന്നാണ് ഹൈകോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് സി.പി.എം പ്രതികൂട്ടിലാകുമെന്ന് അറിയാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി എസ്.ഐ.ടിക്ക് മീതെ സമ്മര്‍ദം ചെലുത്തിയത്. സ്വര്‍ണക്കൊള്ളയില്‍ വന്‍തുക കൈമാറ്റം ചെയ്തിട്ടുണ്ട്. രാജ്യാന്തര റാക്കറ്റ് ഇതിന്റെ പിന്നിലുണ്ട്. കേസില്‍ അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷ ഉന്നയിച്ച് എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്‍ ദേവസ്വം മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ദ്വാരപാലക ശില്‍പം ചെന്നൈയില്‍ എത്താന്‍ ഒരു മാസവും ഒമ്പത് ദിവസവും വൈകിയത് വ്യാജനുണ്ടാക്കാന്‍ ആയിരിക്കുമെന്ന് ആദ്യം പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു.ഈ സംശയം ഹൈകോടതി പിന്നീട് ശരിവെച്ചെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; കേസിലെ കോടതി നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്: സണ്ണി ജോസഫ്

ഉന്നതരായവരെ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ എസ്‌ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എന്നാല്‍ ഉന്നതരായവരെ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ എസ്‌ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയെന്നും കോടതി മാത്രമാണ് ആശ്യാമെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് വരുന്നുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് തത്കാലത്തേക്കുള്ള ആശ്വാസ നടപടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടെന്നും കോടതി പറഞ്ഞു. ഇഡി അന്വേഷിക്കണം എന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവമുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

സ്വര്‍ണക്കൊള്ളക്കേസ്; ‘സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങും’: വി.ഡി സതീശന്‍

കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍ദം ചെലുത്തി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. ഹൈക്കോടതി അത് അടിവരയിടുകയും ചെയ്തു. എസ്‌ഐടിയില്‍ അവിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്കുമേലെ അനാവശ്യമായ സമ്മര്‍ദ്ദം ചെലത്തുന്നതിനാലാണ് അന്വേഷണം മന്ദഗതിയിലായിലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ റാക്കറ്റ് ഇതിന് പുറകിലുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രതിക്കൂട്ടിലാവും എന്ന് മനസ്സിലാക്കിയായിരുന്നു സിഎമ്മിന്റെ ഓഫീസ് നീക്കമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിക്ക് പോറ്റിയുമായി ബന്ധമുണ്ടെന്നും 2024 നടന്നത് കവര്‍ച്ചാ ശ്രമമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending