തിരുവനന്തപുരം: ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും. അതിതീവ്ര വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പ്രബലമായ സാന്നിധ്യമാണ് രണ്ടാം തരംഗത്തില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനിതവ്യതിയാനം വന്ന വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയത്. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്.
രോഗബാധിതരില്‍ 40% പേരില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ്. ഇതില്‍ 30 ശതമാനത്തില്‍ യുകെ സ്‌ട്രെയിന്‍ എന്ന വൈറസാണ്. 7% പേരില്‍ ഡബിള്‍ മ്യൂട്ടന്റ് എന്ന രോഗപ്രതിരോധശേഷിയെ പോലും ബാധിക്കുന്ന വൈറസാണ്. 2 പേരില്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റാണ് കണ്ടെത്തിയത്.
ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.
Be the first to write a comment.