Connect with us

kerala

‘ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധും ഇന്നും ഇന്നലെയും തുടങ്ങിയതല്ല’: രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്

Published

on

കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ തൊപ്പി എന്തുകൊണ്ട് തെറിക്കുന്നില്ലെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അജിത് കുമാറിനെ എന്തുകൊണ്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ബിജെപിയുമായി എഡിജിപി സംഭാഷണം നടത്തുകയും ധാരണ ഉണ്ടാക്കുകയും ചെയ്‌തെന്നുള്ള വെളിപ്പെടുത്തല്‍. ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ബന്ധമാണ്. ഈ ബന്ധം തുടരുകയാണ്. ഇ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച. സ്വകാര്യ വാഹനത്തില്‍ പോയാണ് ഒരു മണിക്കൂര്‍ നേരം കണ്ട് സംസാരിച്ചത്. അതിന്റെ ഭാഗമായാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഈ രഹസ്യധാരണയാണ്. ഈ രഹസ്യധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത്. ഇതെല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ബിജെപിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാന്‍ പിണറായി വിജയനും എന്തുംചെയ്യും. ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ സുരേഷ് ഗോപി മറുപടി പറയണം. ബിജെപിയും മറുപടി പറയണം.’- ചെന്നിത്തല വെല്ലുവിളിച്ചു.

‘മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ തന്നെ പറയുന്നു മുഖ്യമന്ത്രിക്ക് ഒരു പരാതി നല്‍കിയാല്‍ ഒരു ചുക്കും ഉണ്ടാവില്ല. ആ പരാതി പി ശശിയുടെ കൈയിലേക്ക് പോകും. ഒന്നും ഉണ്ടാവില്ല. എന്തിനാണ് മുഖ്യമന്ത്രി ഈ കസേരയില്‍ ഇരിക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ബോധ്യപ്പെട്ടില്ലേ? ആരാണ് നാട് ഭരിക്കുന്നത്. മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത് ശശിയാണെന്നാണ് പി വി അന്‍വര്‍ പറയുന്നത്. ഭരണകക്ഷി എംഎല്‍എയായ അന്‍വറും ജലീലും പറയുന്ന കാര്യങ്ങളെ നിസാരവത്കരിക്കാന്‍ കഴിയുമോ? നാട്ടില്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന എഡിജിപി. സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്ന എസ്പിമാര്‍. എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആരോപണങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?, പി ശശിക്കെതിരെ അന്വേഷണം നടത്തുന്നില്ല? ഭരണത്തിന്റെ കൊള്ളരുതായ്മകളുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. ധാരാളം കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്’- ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

Published

on

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.

തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Continue Reading

kerala

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്.

Published

on

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. കേരള ചെക്ക്‌പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം.

തമിഴ്‌നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും. മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്.

Published

on

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

Continue Reading

Trending