കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനുള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന. അറസ്റ്റിലേക്ക് കടക്കാന്‍ പോലീസ് മേധാവി അനുമതി നല്‍കിയിട്ടിണ്ട്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്തുന്നതിന് സമയം എടുക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്. ദിലീപുമായി ബന്ധമുള്ള യുവനടിയെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

അതേസമയം, കേസില്‍ ദിലീപും നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനുവേണ്ടി രണ്ടുപേരും മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും പങ്കാത്തിത്തത്തിന് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നടിയുടെ പീഢനത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതും ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതും അറസ്റ്റിലേക്ക് നീങ്ങുന്നതിന് സഹായകരമായി.

കാവ്യാമാധവന്റെ അമ്മക്കൊപ്പം ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയെയും ഉടന്‍ ചോദ്യംചെയ്‌തേക്കും. ഇവരുള്‍പ്പെടെ 5 പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടതായാണ് സൂചന.