കോഴിക്കോട്: മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുതിര്‍ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.
അഹമ്മദിന്റെ കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമായിരിക്കും നിയമ നടപടികളെക്കുറിച്ച് തീരുമാനിക്കുകയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോ അക്കാദമി സമരത്തിന്റെ വിജയത്തില്‍ രാഷ്ട്ട്രീയ പാര്‍ട്ടികള്‍ അവകാശവാദമുന്നയിക്കേണ്ടത്്. കെ മുരളീധരന്റെ വരവോടെയാണ് സമരത്തില്‍ വഴിത്തിരിവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി ഭൂമി വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഈ വിഷയം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.