X

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മാതൃകാപരമായി നടപ്പിലാക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നടപ്പു വര്‍ഷം ലഭ്യമായ ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിച്ചാല്‍ മാത്രമേ അധികവിഹിതം ലഭ്യമാകാന്‍ അര്‍ഹമാകുകയുള്ളൂവെന്ന് ഇടി മുഹമ്മദ് ബഷീര്‍ സാഹിബ്. വിവിധ പദ്ധതികളുടെ നിര്‍വ്വഹണം കാര്യക്ഷമമാക്കി മാര്‍ച്ച് 15നകം ലഭ്യമായ ഫണ്ട് വനിയിയോഗം സാധ്യമാക്കി മാതൃകാപരമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിംങ്ങ് കമ്മറ്റിയുടെ നടപ്പുവര്‍ഷത്തെ മൂന്നാം പാദ അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാസാന്ത അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

വരാന്‍ പോകുന്ന കാലഘട്ടത്തില്‍ സമയബന്ധിതമായി പദ്ധതി വിഹിതം ഉപയോഗപ്പെടുത്താത്തതും അതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതും കേന്ദ്ര വിഹിതം ലഭ്യമാകുന്നതിന് തടസ്സമാകും. കേന്ദ്ര വിഹിതത്തിന് ആനുപാതികമായ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരൊറ്റ മനസ്സോടെ ഇടപെടല്‍ നടത്തി ലഭ്യമായ ഫണ്ട് വിനിയോഗം ജനോപകാര പ്രദമായ രീതിയില്‍ വിനിയോഗിക്കണമെന്നും അദേഹം പറഞ്ഞു.

ജലജീവന്‍ മിഷന്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പഞ്ചായത്ത് റോഡുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാതൃകപരമായിട്ടാണ് നടപ്പിലാക്കുന്നതെന്നുള്ളത് അഭിമാനകരമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.

എം.പി.മാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണമെന്നും, ഭരണാനുമതി നല്‍കിയ പ്രവര്‍ത്തികള്‍ പുനക്രമീകരിക്കേണ്ടിവരുന്നത് പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമാകുന്നുണ്ടെന്നും ആയത് പരിഹരിക്കപ്പെടണമെന്നും നിര്‍ദ്ദേശിച്ചു.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഫണ്ട് കൃത്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജനപ്രതിനിധികളുടെ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ മികവ് പോലുള്ള പദ്ധതിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

webdesk13: