Culture
വ്യാജമുട്ടയെന്നത് സത്യം തന്നെ; പാചകം ചെയ്ത മുട്ടക്ക് പ്ലാസ്റ്റിക്കിന്റെ മണം
വ്യാജമുട്ട ലഭിച്ചെന്ന രീതിയില്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പ് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. പലരും വ്യാജമുട്ടയെ പേടിച്ച് മുട്ട തന്നെ വാങ്ങാന്‍ മടികാണിച്ചിരുന്നു. എന്നാല്‍ വ്യാജമുട്ടയെന്ന പ്രചാരണം വ്യാജമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ വ്യാജമുട്ട പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊല്‍ക്കത്തയിലാണ് ഒരു സ്ത്രീക്ക് പാചകം ചെയ്യുന്നതിനിടെ വ്യാജമുട്ട ലഭിച്ചത്.
കൊല്‍ക്കത്തയിലെ ടില്ജാലയിലാണ് ഒരു വീട്ടമ്മക്ക് വ്യാജമുട്ട ലഭിച്ചത്. പാചകം ചെയ്യുന്നതിനിടെ പ്ലാസ്റ്റിക് മണമുണ്ടായപ്പോള് യുവതി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ടില്ജാല മേഖലയിലെ വില്‍പ്പനക്കാരനില്‍ നിന്നും കൃത്രിമമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് മുട്ടകള്‍ പിടികൂടി.
സംഭവത്തില്‍ മേയര്‍ സോവന്‍ ചതോപധ്യായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അത് ഈ നഗരത്തില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. സംഭവത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Film
ലൈംഗികാതിക്രമക്കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമെന്ന് അതിജീവിത
കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു.
തിരുവനന്തപുരം: സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് അതിജീവിത. അദ്ദേഹത്തിനായി പലരും ഇടനിലക്കാരാവുന്നുണ്ടെന്നും കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു. ഈ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ യുവതി പറയുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരിരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നി വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി പലതവണ പൊലി സില് വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാല താമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യൂ.സി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
kerala
‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്പ്പറേഷന് സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര് ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്പ്പറേഷന് ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്പ്പറേഷന് സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര് ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.
കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
Film
പി.ടി കുഞ്ഞുമുഹമ്മദ്: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി
സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഡബ്ല്യു.സി.സി
തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്കി അദ്ദേഹത്തിെ ്രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.
-
kerala23 hours ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india16 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala16 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india3 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
