Connect with us

News

കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു; കണ്ണൂരും കരിപ്പൂരും സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി.

Published

on

നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ഇന്നും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് രാവിലെ 7.05 ന് പുറപ്പെടേണ്ട അബുദാബി എയർ ഇന്ത്യ വിമാനവും, 8.50 ന് പുറപ്പെടേണ്ട ദുബൈ എയർ ഇന്ത്യ വിമാനവും, 9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ വിമാനവും ഉള്‍പ്പെടെ നിരവധി സര്‍വീസുകളാണ് റദ്ദായത്. കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.

അതേസമയം, യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കി സര്‍വീസുകള്‍ നടത്തും. പ്രമുഖ യുഎഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് പൂര്‍ണമായി പുനരാരംഭിക്കാന്‍ ഇനിയും സമയം എടുക്കുമെന്നാണ് സൂചന.

ഇതിനിടെ, പശ്ചിമേഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബം ഇന്ന് കൊച്ചിയിലെത്തും. രാവിലെ 8.30ഓടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. കൊളംബോയില്‍ നിന്ന് ഇവരെ ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് തുടര്‍ യാത്ര ക്രമീകരിച്ചത്.

കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വേസിന്റെ വിമാനം ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്ന് മസ്കറ്റിലേക്കാണ് നടത്തുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് കൊച്ചിയില്‍ എത്തിയിരുന്നത്.

News

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Published

on

By

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും.

1936 സെപ്റ്റംബർ 20-ന് തമിഴ്‌നാട്ടിലെ Coimbatore ൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായാണ് ജനനം. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപ് പത്രപ്രവർത്തകനായിരുന്ന ഉണ്ണികൃഷ്ണൻ ‘ബ്ലിറ്റ്‌സ്’, ശങ്കേഴ്‌സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളിൽ മുംബൈയിലും ഡൽഹിയിലും പ്രവർത്തിച്ചു. 1959-ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം Indira Gandhiയുടെ വിശ്വസ്തരിലൊരാളായിരുന്നു.

സോഷ്യലിസ്റ്റ് നേതാവ് Ram Manohar Lohiaയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയത്. ലോഹ്യയുടെ കടുത്ത നെഹ്‌റു വിരോധത്തോടുള്ള വിയോജിപ്പാണ് പിന്നീട് അദ്ദേഹത്തെ കോൺഗ്രസിലേക്കെത്തിച്ചത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം Indira Gandhiയുമായി അകന്ന അദ്ദേഹം 1978-ൽ ദേവരാജ് അർസിന്റെ കോൺഗ്രസ് (യു)യിൽ ചേർന്നു. തുടർന്ന് കോൺഗ്രസ് (എസ്)ലും പ്രവർത്തിച്ചു. 1979-90 കാലയളവിൽ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1995-ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.

മുൻ പ്രധാനമന്ത്രിമാരായ V. P. Singh, I. K. Gujral, P. V. Narasimha Rao എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ 1989-90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗതം എന്നീ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരുന്നു.

1996-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതം നയിച്ചു.

വി.കെ. കൃഷ്ണമേനോനൊപ്പം പ്രവർത്തിച്ചിരുന്ന ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ വഴിത്തിരിവുകൾക്കിടയിലും ദേശീയ രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു.

Continue Reading

News

പുണ്യമാസത്തിലെ ഐക്യത്തിന്റെ മനോഹര കാഴ്ച; പാളയം മുസ്ലിം പള്ളിയില്‍ പൊങ്കാലയിടുന്ന ഭക്തര്‍

സ്‌നേഹവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ കാഴ്ച സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.

Published

on

By

പുണ്യമാസത്തിന്റെ ആത്മീയ അന്തരീക്ഷത്തില്‍ മതസൗഹൃദത്തിന്റെ അപൂര്‍വ ദൃശ്യം തലസ്ഥാനത്ത് അരങ്ങേറി. പാളയം ജുമാമസ്ജിദ് പരിസരത്ത് വിവിധ മതവിശ്വാസങ്ങളിലുള്ള സ്ത്രീകള്‍ ഒന്നിച്ച് പൊങ്കാല അര്‍പ്പിച്ചത് ശ്രദ്ധേയമായി. നഗരത്തിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പൊങ്കാല ഒരുക്കാന്‍ സൗകര്യമൊരുക്കിയാണ് പള്ളി ഭരണസമിതി മാതൃകാപരമായ സന്ദേശം നല്‍കിയത്.

മതവിശ്വാസങ്ങളുടെ വ്യത്യാസങ്ങളെ കുറിച്ച് പറയേണ്ട കാര്യമില്ലെന്നും ഇവിടെ എത്തുന്നവര്‍ നഗരത്തിന്റെ അതിഥികളാണെന്നും കേരളം എന്നും ഐക്യത്തോടെ  മുന്നേറുന്നവരുടേതാണെന്നും പാളയം ഇമാം വ്യക്തമാക്കി. സ്‌നേഹവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ കാഴ്ച സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.
തലസ്ഥാന നഗരത്തിലെ ഹൃദയഭാഗത്ത് അരങ്ങേറിയ ഈ സംഭവം, മത സൗഹൃദത്തിന്റെ പ്രതീകമായി വീണ്ടും കേരളത്തിന്റെ സഹിഷ്ണുതയും ഐക്യബോധവും തെളിയിച്ചു.

 

Continue Reading

News

മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമകളും മരിച്ചു

രണ്ടാമത്തെ മകൾ ശിവഗംഗ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Published

on

By

മാന്നാർ (ആലപ്പുഴ) :മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി സ്വയം കുടിച്ച് ജീവനൊടുക്കിയ അച്ഛനും പിന്നാലെ ചികിത്സയിലായിരുന്ന മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ വാഹനം നിർത്തിയ ശേഷമാണ് സംഭവം നടന്നത്. മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി മനോജും അതു കുടിക്കുകയായിരുന്നു. ജൂസിന് കയ്‌പുണ്ടെന്ന് പറഞ്ഞ് ഇളയ മകൾ ശിവഗംഗ അത് തുപ്പിക്കളഞ്ഞു.

Continue Reading

Trending