Connect with us

News

സ്വര്‍ണ വില റെക്കോഡില്‍;പവന് 280 രൂപ കൂടി

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി അഞ്ചാംദിനവും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയുമായി. ഇത് എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 155 രൂപ വര്‍ധിച്ചിരുന്നു. പവന് 1,240 രൂപ കൂടി 1,04,240 രൂപയായിരുന്നു ഇന്നലത്തെ വില.

കഴിഞ്ഞ ഡിസംബറില്‍ ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ് പുതുവത്സര ദിനത്തില്‍ 99,040 രൂപയായി. ജനുവരി അഞ്ചിന് വീണ്ടും ലക്ഷം കടന്ന് 1,00,760 രൂപയായ വില, ജനുവരി ഒമ്പത് മുതല്‍ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് 25 രൂപ കൂടി ഗ്രാമിന് 10,840 രൂപയായി. വെള്ളി വിലയും ഉയര്‍ന്നു. ഗ്രാമിന് അഞ്ച് രൂപ കൂടി 275 രൂപയായി.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകളും, ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 25 ശതമാനം പുതിയ ടാരിഫ് പ്രഖ്യാപിച്ചതുമാണ് വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചത്. ആഗോള വിപണിയിലും സ്വര്‍ണവില കുതിച്ചുയരുകയാണ്.

സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,597.39 ഡോളറായി. ഒറ്റയടിക്ക് 88.19 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്, ഇത് 1.96 ശതമാനം ഉയര്‍ച്ചയാണ്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4,605.86 ഡോളറായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ജഡ്ജി വക്കീലിനെ അവരില്ലാത്ത സമയത്ത് മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി’

വിചാരണകോടതി ജഡ്ജിയുടെ വിമര്‍ശനത്തിനെതിരെ അഡ്വ. ടി ബി മിനി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ വിമര്‍ശനത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി ബി വിമര്‍ശിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ആളാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സഞ്ജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല’, മിനി പറയുന്നു.

പുതിയതായി വന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ആ കോടതിയില്‍ നല്ല അനുഭവമായിരുന്നില്ലെന്നും പൂര്‍ണ്ണമായി ഒരു വശം പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു ഇടപെടലെന്നും മിനി കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വര്‍ഷത്തില്‍ അസുഖമായിട്ടോ ജില്ലയില്‍ പുറത്ത് വര്‍ക്ക് വന്നിട്ടോ ഞാന്‍ കോടതിയില്‍ ചെന്നില്ല എന്നതൊഴിച്ചാല്‍ എല്ലാ ദിവസവും താന്‍ ആ കോടതിയില്‍ ഉണ്ടായിരുന്നുവെന്നും മിനി വ്യക്തമാക്കി. തനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ലെന്നും അതിന് നിയമപരമായി അതിജീവിതയുടെ അഭിഭാഷകയ്ക്ക് വിചാരണ കോടതിയില്‍ അനുവാദമില്ലെന്നും അവര്‍ വ്യക്തമാക്കി. അതിജീവിതയായ നടിയുടെ കേസിന്റെ വിചാരണ കോടതിയില്‍ ഒന്നര വര്‍ഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങള്‍ കേള്‍ക്കുവാന്‍ 10 ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തില്‍ എന്തിന് പറഞ്ഞെന്നും മിനി പറഞ്ഞു.

വിചാരണസമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് അഭിഭാഷക കോടതിയില്‍ ഹാജരായതെന്നായിരുന്നു കഴിഞ്ഞ ദിവസം ജഡ്ജി വിമര്‍ശിച്ചത്. കോടതിയില്‍ എത്തിയാല്‍ ഉറങ്ങാറാണ് പതിവെന്നും കോടതി പരിഹസിച്ചിരുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ട് ‘കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല’ എന്നാണ് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയില്‍ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞു അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എന്നെ അപമാനിച്ച് സംഘടിതമായി എന്റെ പ്രൊഫഷനേയും എന്നേയും അപകീര്‍ത്തിപ്പെടുത്തുന്നത് കൂടാതെ ഇന്നലെ 12-1-25 ന് ജില്ലാ ജഡ്ജിയും ഈ കേസിലെ വിധി പറഞ്ഞ് 4 പ്രതികളെ വെറുതെ വിടുകയും 6 പേരെ ശിക്ഷിക്കുകയും ചെയ്ത ജസ്ജി ഹണി എം. വര്‍ഗ്ഗീസ് എന്ന ജഡ്ജി കളവായി കാര്യങ്ങള്‍ പറഞ്ഞത്.

ഒന്നര വര്‍ഷക്കാലം ഞാന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ഒരാളാണ്. ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. 2 പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി.

ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സജജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല.

പുതിയതായി വന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ആ കോടതിയില്‍ നല്ല അനുഭവമായിരുന്നില്ല. പൂര്‍ണ്ണമായി ഒരു വശം പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു കോടതിയില്‍. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വര്‍ഷത്തില്‍ അസുഖമായിട്ടോ ജില്ലയില്‍ പുറത്ത് വര്‍ക്ക് വന്നിട്ടോ ഞാന്‍ കോടതിയില്‍ ചെന്നില്ല എന്നതൊഴിച്ചാല്‍ എല്ലാ ദിവസവും ഞാന്‍ ആ കോടതിയില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല . അത് നിയമപരമായി വിക്ടിം ലോയര്‍ന് ട്രയല്‍ കോടതിയില്‍ അനുവാദമില്ല.

8-12-25 ന് കേസില്‍ വിധി വന്നതു മുതല്‍ സംഘടിതമായി യൂടൂബ് ചാനലുകള്‍ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഇന്നലെ 12- 1-25 ന് ഈ കേസില്‍ ഉണ്ടായിരുന്നതും പലരും വാദികളുമായുള്ള കോടതി അലക്ഷ്യ കേസുകള്‍ വാദത്തിന് വച്ചിരുന്നു.
ഷെര്‍ലി എന്ന ഒരു വാദിയുടെ കേസില്‍ എനിക്ക് വക്കാലത്തുണ്ടായിരുന്നു. അതിജീവിതയല്ല ആ കേസില്‍ വാദി. പത്രമാധ്യമങ്ങളും അതിജീവിതക്കു വേണ്ടി ഞാന്‍ ഹാജരായില്ല എന്നൊക്കെ പറയുന്നത് കേട്ടു.

ആ കേസ് പ്രോസിക്യൂട്ടറുടെ ഹിയറിംഗിന് വച്ചിരുന്നതാണ്. എനിക്ക് ഹൈക്കോടതിയില്‍ കേസുണ്ടായതിനാല്‍ എന്റെ ജൂനിയേഴ്സിനെ ഈ കേസ് പറയുവാന്‍ ഞാന്‍ ഏര്‍പ്പാടാക്കി. കേസ് വിളിച്ചപ്പോള്‍ ജൂനിയര്‍ എഴുന്നേറ്റു നിന്നു കേസില്‍ വാദം പറയുവാന്‍ തയ്യാറായപ്പോഴാണ് അസാധാരണമായി ജഡ്ജി സീനിയറിനെ കുറിച്ച് ഈ കേസുമായി ബന്ധമില്ലാത്തതും തീര്‍ന്നു പോയതുമായ നടിയെ ആക്രമിച്ച കേസില്‍ ഞാന്‍ കോടതിയില്‍ 10 ദിവസം പോലും വന്നിട്ടില്ല, വന്നാല്‍ ഉറങ്ങുകയായിരുന്നു എന്നും വാസ്തവ വിരുദ്ധമായി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത് എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വാചകങ്ങള്‍ പുറത്ത് വിട്ടതിനുശേഷം 24 ചാനലില്‍ നിന്നും എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ ഇത് അറിഞ്ഞത്. പിന്നീട് ജൂനിയേഴ്സ് കോടതിയില്‍ നിന്നും വന്നപ്പോള്‍ കൃത്യമായി പറഞ്ഞു.

മാധ്യമങ്ങള്‍ പലരും പലതും പറഞ്ഞു. അതിജീവിതക്കു വേണ്ടി ഹാജരായില്ല എന്ന് വരെ. പക്ഷെ ആ കേസ് അതിജീവിത ഫയല്‍ ചെയ്തതാണോ എന്ന് വെരിഫൈ ചെയ്യാതെയാണ് അവര്‍ അത് പറഞ്ഞത്. മാത്രമല്ല വക്കീലിന്റെ പ്രതിനിധി കോടതിയില്‍ ഉണ്ടായിരുന്നു. അതിജീവിതയായ നടിയുടെ കേസിന്റെ ട്രയല്‍ കോടതിയില്‍ ഒന്നര വര്‍ഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങള്‍ കേള്‍ക്കുവാന്‍ 10 ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തില്‍ എന്തിന് പറഞ്ഞു?

 

Continue Reading

News

ഇറാന്‍ യുദ്ധത്തിന് തയ്യാര്‍, ന്യായമായ ചര്‍ച്ചകള്‍ക്കും തയ്യാര്‍ -ഇറാന്‍ വിദേശകാര്യ മന്ത്രി

‘ഞങ്ങള്‍ യുദ്ധത്തിനായി നോക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യുദ്ധത്തിന് തയ്യാറാണ് – മുന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍ തയ്യാറാണ്’

Published

on

പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തടയാന്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ തിങ്കളാഴ്ച പറഞ്ഞു.

‘ഞങ്ങള്‍ യുദ്ധത്തിനായി നോക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യുദ്ധത്തിന് തയ്യാറാണ് – മുന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍ തയ്യാറാണ്,’ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന വിദേശ അംബാസഡര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണില്‍ ഇസ്രാഈലുമായുള്ള 12 ദിവസത്തെ യുദ്ധത്തെയാണ് അദ്ദേഹം പരാമര്‍ശിച്ചത്, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാന്‍ അമേരിക്കയും ചേര്‍ന്നു.

”ഞങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, എന്നാല്‍ തുല്യ അവകാശങ്ങളോടും പരസ്പര ബഹുമാനത്തോടും കൂടി നീതിയുക്തമായ ചര്‍ച്ചകള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം വരുന്നു

അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്‌കരിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം നടത്തുന്ന ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) നിലപാട് കടുപ്പിക്കുന്നു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാക്തമക നിലപാടില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവെക്കാന്‍ കെ.ജി.എം.സി.ടി.എ തിരുമാനിച്ചു. ഇന്ന് മുതല്‍ ഉദ്ദേശിച്ച സമരം
ഇന്നലെ വൈകി നടന്ന മന്ത്രി തല യോഗത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളേജ് കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നിലും ധര്‍ണ നടത്തും. സമര ത്തിന്റെ പ്രാരംഭ സൂചനയെന്ന നിലയില്‍ ഒപി സേവനങ്ങളും ബഹിഷ്‌കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി ചികിത്സ മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി
യിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 19ന് രണ്ടം ഘട്ടമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോ ളേജുകളിലെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നിരാഹാര സത്യാഗ്രഹവും ആരംഭിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള അധ്യാപകരെ കൂട്ട ത്തോടെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ദിര്‍ഘകാലമായി കുടിശികയായ ശമ്പളവും ഡി.എയും വിതരണം ചെയ്യുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തൂ
ടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 2005 ജൂലൈ മുതല്‍ ഡോക്ടര്‍മാര്‍ സമരംഗത്തുണ്ട്. ചട്ടപ്പടി സമരവും നി സ്സഹകരണ സമരവും നടത്തിയ ഡോക്ടര്‍മാര്‍ പിന്നീട് ഒപി നിര്‍ത്തിവെച്ചുള്ള സമരവും നടത്തി. റിലേ ഒപി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രത്യ ക്ഷസമരത്തിലേക്ക് കടന്നതോടെ കഴിഞ്ഞ നവംബറില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ ആ രോഗ്യമന്ത്രി ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലി ക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്‌നാര ബിഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ സമര ങ്ങാളോട് സര്‍ക്കാര്‍ മുഖം തിരിച്ച സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞു.
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിരക്കിലുള്ള ശമ്പളമായതിനാല്‍ സംസ്ഥാന നിരക്കിലുള്ള പെന്‍ ഷന്‍ സീലിംഗ് ഏര്‍പ്പെടുത്തടിയത് അന്യായമാണെന്നും അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു

 

Continue Reading

Trending