ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവെച്ച് പിടികൂടുകയായിരുന്നു. ഇന്നലെ ഇവര്‍ പുലിയുടെ തോലുരിച്ച് കറി വെക്കുകയും ചെയ്തു.
പത്തു കിലോയോളം ഇറച്ചി ഇവര്‍ കറി വച്ചു. തോലും നഖവും പല്ലും വില്‍പനക്കാനായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും പല്ലും കറിയും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്.
Be the first to write a comment.