Connect with us

News

എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്‌ക്കെതിരെ; ഏഷ്യാകപ്പ് കലാശപ്പോര് ഇന്ന്

ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.

Published

on

കൊളംബോ:തൊട്ടരികില്‍ ലോകകപ്പാണ്… അതാണ് യഥാര്‍ത്ഥ ലക്ഷ്യം. അതിന് മുമ്പ് ഇത് അവസാന ഫൈനല്‍. കപ്പടിച്ചാല്‍ വര്‍ധിത വീര്യത്തോടെ മെഗാ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങാം. തോറ്റാലോ-വിമര്‍ശകര്‍ രംഗത്തിറങ്ങും. ടെന്‍ഷന്‍ ഇരട്ടിയാവും. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടിയും വരും. ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ത്യക്കും ശ്രീലങ്കക്കും നിര്‍ണായകം. കഴിഞ്ഞ ദിവസം അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് വെറുതെ തോറ്റതിന്റെ ക്ഷീണം ഇന്ത്യക്കുണ്ട്. അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചപ്പോള്‍ സെഞ്ച്വറിക്കാരനായ ശുഭ്മാന്‍ ഗില്‍ പോലും സമചിത്തത കാട്ടിയില്ല. ഗില്ലിന് ടീമിനെ സുന്ദരമായി വിജയത്തിലേക്ക് നയിക്കാമായിരുന്നു. സെഞ്ച്വറിയുമായി കളത്തില്‍ നിറഞ്ഞ താരം അവസാന ഘട്ടത്തില്‍ സിക്‌സര്‍ സ്വന്തമാക്കി അടുത്ത പന്തിലും പന്തിനെ ഗ്യാലറിയിലെത്തിക്കാന്‍ ശ്രമിച്ച് പിടി നല്‍കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഗണത്തിലേക്ക് വളരുന്ന അക്‌സര്‍ പട്ടേലും ഇതേ പിഴവ് ആവര്‍ത്തിച്ചപ്പോഴാണ് ടീം അവസാന ഓവറില്‍ തോറ്റത്. ആ തോല്‍വി ക്ഷീണമല്ലെന്നാണ് ഇന്നലെ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. വിരാത് കോലി ഉള്‍പ്പെടെ പല സീനിയേഴ്‌സിനും വിശ്രമം നല്‍കിയാണ് കളിച്ചത്. ഇന്നത്തെ ഫൈനലില്‍ പക്ഷേ പൂര്‍ണ കരുത്തില്‍ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരുക്കിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ല എന്നതാണ് കോച്ച് രാഹുല്‍ ദ്രാവിഡിന് ആശ്വാസം നല്‍കുന്നത്.

എന്നാല്‍ ലങ്കന്‍ ക്യാമ്പില്‍ സ്ഥിതി വിത്യസ്തമാണ്. പരുക്കില്‍ പ്രധാന സ്പിന്നര്‍ ഇന്നത്തെ കലാശത്തിനില്ല. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്നര്‍ മഹീഷ തീക്ഷണ പരുക്കില്‍ പുറത്താണ്. പാക്കിസ്താനെതിരായ സൂപ്പര്‍ ഫോറില്‍ മല്‍സരത്തിലെ അവസാന പന്തില്‍ പരുക്കേറ്റ ബൗളറുടെ ലോകകപ്പ് സാധ്യതയും ചോദ്യ ചിഹ്നമാണ്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ തീക്ഷണ ലങ്കയുടെ പ്രധാന താരമാണ്. അത് മുന്‍നിര്‍ത്തി തന്നെയാണ് അദ്ദേഹത്തെ ഫൈനലില്‍ നിന്നും മാറ്റി മെഡിക്കല്‍ ക്യാമ്പിലേക്ക് വിട്ടത്. ഇന്ത്യന്‍ ഇലവനില്‍ ഇന്ന് അക്‌സര്‍ പട്ടേല്‍ കളിക്കില്ല. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് മൂന്ന് മണി മുതലാണ് കളി. ലങ്ക നിലവിലെ ചാമ്പ്യന്മാരാണ്. ഇന്ത്യയാവട്ടെ വന്‍കരാ കിരീടം എട്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Trending