Connect with us

kerala

അഞ്ച് വര്‍ഷത്തെ മരുഭൂമി വാസത്തില്‍ നിന്ന് ഇന്ത്യക്കാരന് മോചനം

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ വെല്‍ഫയര്‍ കൗണ്‍സിലര്‍ എം.ആര്‍. സജീവ്, ശ്യാം സുന്ദര്‍, ആശിഖ് തുടങ്ങിയവര്‍ സജീവമായി ഇടപെട്ടതാണ് സിദ്വേശ്വറിനെ പെട്ടെന്ന് ആശ്വാസമായത്. യൂസുഫ് പെരിന്തല്‍മണ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Published

on

മുറാസില്‍

റിയാദ് അഞ്ചുവര്‍ഷത്തിലധികം ഒട്ടകങ്ങളോടൊപ്പം മരുഭൂമിയില്‍ കഴിഞ്ഞ ഇന്ത്യക്കാരന് എംബസിയുടെയും കെഎംസിസിയുടെയും ഇടപെടലില്‍ മോചനം. മഹാരാഷ്ട്ര സ്വദേശിയായ സിദ്വേശ്വറിനാണ് അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം മരൂഭൂമിയിലെ ഒട്ടകക്കൂട്ടത്തില്‍നിന്ന് ഇന്ത്യന്‍ എംബസിയുടെയും റിയാദ് കെഎംസിസിയുടെയും സുഹൃത്തുക്കളുടെയും ശ്രമം മൂലം മോചനം ലഭിച്ചത്. തര്‍ഹീലില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതോടെ ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.

അഞ്ചുവര്‍ഷം മുമ്പാണ് സിദ്വേശ്വര്‍ തോട്ടം തൊഴിലാളി വിസയില്‍ റിയാദിലെത്തിയത്. ഒരാഴ്ചക്ക് ശേഷം സ്‌പോണ്‍സര്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ജോലിക്കായി വിദൂരത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി. ഏതാനും മാസങ്ങള്‍ അവിടെ കഴിഞ്ഞ ശേഷം സ്‌പോണ്‍സറുടെ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിക്കായി സിദ്വേശ്വറിനെ മരുഭൂമിയിലേക്ക് മാറ്റി. റിയാദില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ റോഡുമാര്‍ഗവും പിന്നീട് മരുഭൂമിയിലൂടെയും സഞ്ചരിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് എത്തുകയുള്ളൂ. തീറ്റ തേടി ഒട്ടകങ്ങളുമായി ഓരോ ദിവസവും ഓരോ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം. പകലന്തിയോളം അവ കറങ്ങിക്കൊണ്ടിരിക്കും. രാത്രി എവിടെയെങ്കിലും തങ്ങും. ഒരു നേരം കഴിക്കാനുള്ള ഭക്ഷണവും ഒട്ടകങ്ങള്‍ക്ക് വെള്ളവുമായി എപ്പോഴെങ്കിലും സ്‌പോണ്‍സര്‍ വരും. ഒട്ടകങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഏതെങ്കിലുമൊന്ന് എവിടെയെങ്കിലും ഇരുന്നാലോ 200 റിയാല്‍ മുതല്‍ ഇദ്ദേഹം ശമ്പളത്തില്‍ നിന്ന് പിഴയായി വെട്ടികുറക്കുകയും ചെയ്യും. ഇതുമൂലം ഒടുവില്‍ ശമ്പളം തീരെ ലഭിക്കാതെയായി. നിസ്സാര പ്രശ്‌നങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ഉപദ്രവിക്കാനും തുടങ്ങി. ഒടുവില്‍ തന്നെ നാട്ടിലേക്ക് അയക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ സ്‌പോണ്‍സര്‍ ഇദ്ദേഹത്തിനെതിരെ വാഹനമോഷണ കേസ് ചുമത്തി. തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ചപ്പോള്‍ കേസില്‍ ജാമ്യത്തിലിറക്കി. വീണ്ടും മരുഭൂമിയിലെ ദുരിത ജീവിതം തുടങ്ങി. ഏറെ കാലമായി ഇഖാമ പുതുക്കി നല്‍കിയിരുന്നില്ല. ഭക്ഷണം പോലും ലഭിക്കാതെയായതോടെ സിദ്വേശ്വര്‍ വിഷയം ബന്ധുക്കളെയും സൗദിയിലെ സുഹൃത്തുക്കളെയും അറിയിച്ചു. സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി സാബിര്‍ ഇന്ത്യന്‍ എംബസിയില്‍ ഇദ്ദേഹത്തിന് വേണ്ടി പരാതി നല്‍കി. ഉടന്‍ തന്നെ എംബസി വിഷയത്തില്‍ ഇടപെടുകയും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ കേസില്‍ ഇടപെടാന്‍ ഏല്‍പിക്കുകയും ചെയ്തു. അതുപ്രകാരം അദ്ദേഹം സ്‌പോണ്‍സറെ വിളിച്ചു. എംബസി ഇടപെട്ടെന്ന് മനസ്സിലായതോടെ സ്‌പോണ്‍സര്‍ സിദ്വേശ്വറിനെ തൊട്ടടുത്ത തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് സിദ്ദീഖ് തുവ്വൂരും ഇയാളുടെ സുഹൃത്ത് സാബിറും തോട്ടത്തിലെത്തി റിയാദിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. എക്‌സിറ്റിനും ബാക്കി ശമ്പളത്തിനും വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. എക്‌സിറ്റിന് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ വെല്‍ഫയര്‍ കൗണ്‍സിലര്‍ എം.ആര്‍. സജീവ്, ശ്യാം സുന്ദര്‍, ആശിഖ് തുടങ്ങിയവര്‍ സജീവമായി ഇടപെട്ടതാണ് സിദ്വേശ്വറിനെ പെട്ടെന്ന് ആശ്വാസമായത്. യൂസുഫ് പെരിന്തല്‍മണ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

photo: സിദ്ദേശ്വര്‍ കെഎംസിസി നേതാവ് സിദ്ദിഖ് തുവ്വൂരിന്റെയും സുഹൃത്ത് സാബിറിന്റെയും കൂടെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍

Published

on

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍ അനുവദിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്.

പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയിലാണ് വി കെ നൗഷാദ് പയ്യന്നൂര്‍ നഗരത്തില്‍ ബൈക്കിലെത്തി പൊലീസിന് നേരെ ബോംബേറിഞ്ഞത്.

കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപ്പറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ജയിലില്‍ ഒരു മാസം തികയുമ്പോഴാണ് പരോള്‍ ലഭിച്ചത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്.

Continue Reading

kerala

സോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ

Published

on

കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Continue Reading

kerala

കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും

Published

on

കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19കാരനും മുത്തശിയും മുത്തശിയുടെ സഹോദരിയും ആണ് ജീവനൊടുക്കിയത്. കിഷൻ, മുത്തശ്ശി റെജി വി.കെ. സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതി എന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending