Connect with us

GULF

യുഎഇയിലെത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഫോൺപേ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം

നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേഗത്തില്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും

Published

on

യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി ഫോണ്‍പേ ഉപയോഗിച്ച്‌ യുപിഐ ഇടപാടുകള്‍ നടത്താം. മഷ്‌റേക്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ യുപിഐ ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്താമെന്ന് ഫോണ്‍പേ അറിയിച്ചു.

എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായുള്ള (എന്‍ഐപിഎല്‍) മഷ്‌റെക്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സാധ്യമായത്. വിവിധ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, റെസ്‌റ്ററന്റുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും. പണമിടപാടുകള്‍ നടത്തുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്.
നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേഗത്തില്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയാണ് ഇടപാടുകള്‍ സാധ്യമാകുക. അക്കൗണ്ടില്‍ നിന്ന് പണം ഇന്ത്യന്‍ രൂപയിലായിരിക്കും കാണിക്കുക. കൂടാതെ, കറന്‍സി വിനിമയ നിരക്കും രേഖപ്പെടുത്തുമെന്ന് ഫോണ്‍പേ പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് പുറമെ, യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ യുഎഇ മൊബൈല്‍ നമ്പറും
നോണ്‍ റെസിഡന്‍ഷ്യല്‍ എക്‌സ്‌റ്റേണല്‍ (എന്‍ആര്‍ഇ), എന്‍ആര്‍ഒ (നോണ്‍ റസിഡന്‍് ഓര്‍ഡിനറി) അക്കൗണ്ടുകളും ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താന്‍ ഫോണ്‍പേ ആപ്പ് ഉപയോഗിക്കാം.
പേയ്‌മെന്റ് പ്രക്രിയയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇന്ത്യയും യുഎഇയും തമ്മിലുള്ള സാനമ്പത്തിക ബന്ധം വളര്‍ത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.  ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് പരിചിതമായ പേയ്‌മെന്റ് രീതിയായ യുപിഐ വഴി സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ഫോണ്‍പേയുടെ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് വിഭാഗം സിഇഒ റിതേഷ് പായ് പറഞ്ഞു.

GULF

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്

Published

on

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധഭാഗങ്ങളിൽ 2024 മെയ് 2 വരെ (വ്യാഴാഴ്ച) അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കുമെന്നും പ്രവചനമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് വെബ്‌സൈറ്റുകൾ പകൽ സമയത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയും.

ഏപ്രിൽ 16 ന് യുഎഇയിൽ ഉണ്ടായ കനത്ത മഴ ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവിലുള്ള മഴയാണ് ഏപ്രിൽ 16-ന് യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്.

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

Trending