News
ഇറാന് യുദ്ധത്തിന് തയ്യാര്‍, ന്യായമായ ചര്‍ച്ചകള്‍ക്കും തയ്യാര്‍ -ഇറാന് വിദേശകാര്യ മന്ത്രി
‘ഞങ്ങള്‍ യുദ്ധത്തിനായി നോക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യുദ്ധത്തിന് തയ്യാറാണ് – മുന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍ തയ്യാറാണ്’
പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തടയാന്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന് തിങ്കളാഴ്ച പറഞ്ഞു.
‘ഞങ്ങള്‍ യുദ്ധത്തിനായി നോക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യുദ്ധത്തിന് തയ്യാറാണ് – മുന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍ തയ്യാറാണ്,’ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന വിദേശ അംബാസഡര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണില്‍ ഇസ്രാഈലുമായുള്ള 12 ദിവസത്തെ യുദ്ധത്തെയാണ് അദ്ദേഹം പരാമര്‍ശിച്ചത്, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാന്‍ അമേരിക്കയും ചേര്‍ന്നു.
”ഞങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, എന്നാല്‍ തുല്യ അവകാശങ്ങളോടും പരസ്പര ബഹുമാനത്തോടും കൂടി നീതിയുക്തമായ ചര്‍ച്ചകള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം വരുന്നു
അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം നടത്തുന്ന ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് (കെ.ജി.എം.സി.ടി.എ) നിലപാട് കടുപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാക്തമക നിലപാടില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവെക്കാന്‍ കെ.ജി.എം.സി.ടി.എ തിരുമാനിച്ചു. ഇന്ന് മുതല്‍ ഉദ്ദേശിച്ച സമരം
ഇന്നലെ വൈകി നടന്ന മന്ത്രി തല യോഗത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളേജ് കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നിലും ധര്‍ണ നടത്തും. സമര ത്തിന്റെ പ്രാരംഭ സൂചനയെന്ന നിലയില്‍ ഒപി സേവനങ്ങളും ബഹിഷ്കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി ചികിത്സ മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി
യിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 19ന് രണ്ടം ഘട്ടമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോ ളേജുകളിലെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നിരാഹാര സത്യാഗ്രഹവും ആരംഭിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള അധ്യാപകരെ കൂട്ട ത്തോടെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ദിര്‍ഘകാലമായി കുടിശികയായ ശമ്പളവും ഡി.എയും വിതരണം ചെയ്യുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തൂ
ടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 2005 ജൂലൈ മുതല്‍ ഡോക്ടര്‍മാര്‍ സമരംഗത്തുണ്ട്. ചട്ടപ്പടി സമരവും നി സ്സഹകരണ സമരവും നടത്തിയ ഡോക്ടര്‍മാര്‍ പിന്നീട് ഒപി നിര്‍ത്തിവെച്ചുള്ള സമരവും നടത്തി. റിലേ ഒപി ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രത്യ ക്ഷസമരത്തിലേക്ക് കടന്നതോടെ കഴിഞ്ഞ നവംബറില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ ആ രോഗ്യമന്ത്രി ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലി ക്കപ്പെട്ടില്ലെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്നാര ബിഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ സമര ങ്ങാളോട് സര്‍ക്കാര്‍ മുഖം തിരിച്ച സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞു.
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിരക്കിലുള്ള ശമ്പളമായതിനാല്‍ സംസ്ഥാന നിരക്കിലുള്ള പെന്‍ ഷന് സീലിംഗ് ഏര്‍പ്പെടുത്തടിയത് അന്യായമാണെന്നും അര്‍ഹതപ്പെട്ട പെന്ഷന് ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു
ശ്രീഹരിക്കോട്ട: പിഎസ്.എല്‍.വി സി62 വിക്ഷേപണം പരാജയം. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയകരമായിരുന്നെങ്കിലും മൂന്നാം ഘട്ടത്തില്‍ ദിശ തെറ്റി, സ്പേസ് സെന്ററുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പിഎസ്.എല്‍.വിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
ഈ വര്‍ഷത്തെ ഐ.എസ്.ആര്.ഒയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്. ഭൗമനിരീക്ഷണം ലക്ഷ്യമിട്ട് സൈനിക ആവശ്യത്തിനായി വിഭാവനം ചെയ്ത ‘അന്വേഷ’ (ഇ.ഒ.എസ് -എന്‍ 1) ഉള്‍പ്പെടെ ഇന്ത്യയിലേയും വിദേശത്തേയും 16 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.സി 62ല്‍ ഉണ്ടായിരുന്നത്.
kerala
ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.
പാണക്കാട് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി. മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.
വർഷങ്ങളായി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിലെത്താറുണ്ട് പാണക്കാട് കുടുംബാഗങ്ങൾ. ക്ഷേത്ര ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മട ങ്ങാറുള്ളത്. ഇത്തവണ പാണക്കാട് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്സവത്തിന് ആശംസകളുമായി എത്തി.
കഴിഞ്ഞ ഒരുപാട് വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവത്തിൽ ഞങ്ങളുടെ സാന്നിദ്യവും നേതൃത്വവും ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് വരു ന്നത്. ഇത് പാണക്കാട് അടുത്തുള്ള പ്രദേശമാണ്. ഇവരെല്ലാം നമ്മുടെ പരിചയക്കാരാണ്. ഇവിടെ ഉത്സവം നടക്കുമ്പോൾ ഞങ്ങളുടെ സാന്നിദ്യം അറിയിക്കുക എന്ന ത് ഞങ്ങളുടെ വലിയ സന്തോഷവും നമ്മുടെ പാരമ്പര്യമായ ഉത്തരവാദിത്തമാണ്, മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാണക്കാട് കുടുംബാംഗങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നതും അവരുടെ സാന്നിധ്യവും ഏറെ സന്തോഷം നൽകുന്നതെന്ന് ക്ഷേത്ര ഉഭാരവാഹികൾ. എല്ലാ വർശത്തെ ഉത്സവത്തിലും പാണക്കാട് നിന്ന് ഒരു സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹമാണെന്നും വളരെ നന്ദിയുണ്ടെന്നും തങ്ങളുടെ ഇല്ല അനുഗ്രഹവും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
സമീപ പ്രദേശങ്ങളിൽനിന്നടക്കം ജാതിഭേദമന്യേ നിരവധി പേരാണ് ഉത്സവത്തിന്റെ ഭാഗമായതും ഉച്ചഭക്ഷണം കഴിക്കാൻ ക്ഷേത്വത്തിൽ എത്തിയതും. സ്നേഹ സൗഹൃദത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
