News
ഉച്ചയ്ക്ക് വീണ്ടും കുതിപ്പ്; 1.15 ലക്ഷം കടന്ന് സ്വര്‍ണവില
ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. രാവിലെ പവന് 1,680 രൂപ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 560 രൂപ കൂടി ഉയര്‍ന്നു. ഇതോടെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,320 രൂപയായി.
ഏറ്റവും കുറഞ്ഞ പണിക്കൂലിയോടുകൂടി സ്വര്‍ണം വാങ്ങാന്‍ 1,50,000 രൂപയ്ക്കും മുകളില്‍ ചെലവഴിക്കേണ്ടിവരും. തിങ്കളാഴ്ച പവന് 960 രൂപയും ചൊവ്വാഴ്ച 520 രൂപയും കുറഞ്ഞിരുന്നുവെങ്കിലും ഇന്ന് കുത്തനെ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്.
ജനുവരിയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ ശേഷം വില ഇടിഞ്ഞത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച ഉണ്ടായ വര്‍ധനയും നിക്ഷേപകര്‍ ലാഭമെടുത്തതും തുടര്‍ന്നുള്ള ഇടിവിന് കാരണമായി.
യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറല്‍ റിസര്‍വ് നയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വിലയില്‍ വലിയ ചാഞ്ചാട്ടം തുടരുകയാണ്.
വില ഒരു ലക്ഷത്തിന് മുകളില്‍ എത്തിയതോടെ ആഭ്യന്തര വിപണിയില്‍ സാധാരണ ഉപഭോക്താക്കള്‍ പിന്‍വാങ്ങിയിരിക്കുകയാണ്. വിവാഹ വിപണിയിലും വില വര്‍ധന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
kerala
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം; ‘കേരള സ്റ്റോറി 2’നെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും മറുപടി നല്‍കണം.
വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
News
കോന്നി മെഡിക്കല്‍ കോളജിനെതിരെ പരാതി; ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ, പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ 14കാരന്റെ കൈ വളഞ്ഞ നിലയില്‍
മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് 14കാരന്റെ കുടുംബം. ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നല്കിയ ശേഷം പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈ വളഞ്ഞ നിലയിലായിരുന്നുവെന്നാണ് പരാതി. അരുവാപ്പുലം സ്വദേശിയായ തന്‍സീറിനാണ് ദുരനുഭവമെന്ന് കുടുംബം വ്യക്തമാക്കുന്നു. സംഭവത്തില്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ കളിക്കിടെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് തന്‍സീറിന് കോന്നി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റര്‍ ഇട്ടിരുന്നു. ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫെബ്രുവരി 2-ന് പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈയ്ക്ക് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വലിയ ചെലവില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി കുടുംബം പറയുന്നു.
മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ചികിത്സയില്‍ വീഴ്ചയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടികളിലെ ഒടിവുകള്‍ ചികിത്സിക്കുമ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ എല്ലുകള്‍ക്ക് വ്യതിയാനം സംഭവിക്കാമെന്നതാണ് ആശുപത്രി അധികൃതരുടെ വാദം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
world
ഇറാനെ തൊട്ടാല്‍ അത് തീക്കളി; ട്രംപിന് മുന്നറിയിപ്പുമായി റഷ്യ
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്റോവ് വിശേഷിപ്പിച്ചു.
മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ മുന്നറിയിപ്പ്. ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് ലാവ്റോവിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍. മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘര്‍ഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്റോവ് വിശേഷിപ്പിച്ചു.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories2 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
News2 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
