News
സ്വര്‍ണവില കുത്തനെ താഴേക്ക്; പവന് 960 രൂപ കുറഞ്ഞു
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 98 രൂപ കുറഞ്ഞ് 11,733 രൂപയായി. വെള്ളിക്കും വില കുറവുണ്ടായി. ഗ്രാമിന് 268 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ട്രോയ് ഔണ്‍സിന് 0.87 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,997.9 ഡോളറായതാണ് വില.
രണ്ടുദിവസത്തെ ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ച് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ശനിയാഴ്ച ഉയര്‍ന്നത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞിരുന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണവില ലക്ഷം രൂപ കടന്നത്. പത്ത് ദിവസം മുമ്പ് 1.17 ലക്ഷം രൂപയിലെത്തിയ സ്വര്‍ണം പിന്നീട് 1.11 ലക്ഷത്തോളം കുറഞ്ഞിരുന്നു. അതിനുശേഷം വീണ്ടും ഉയര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തുകയാണ്.
News
താമരശ്ശേരിയില്‍ വിനോദയാത്രയ്ക്കു പോയ സംഘത്തിനു നേരെ ആക്രമണം; നാലു പേര് കസ്റ്റഡിയില്‍
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര് ബസിലുണ്ടായിരുന്നു.
കോഴിക്കോട്: താമരശ്ശേരിയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബ സംഘത്തിന് നേരെ ആക്രമണം. ചേളന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയതെന്ന് പരാതി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര് ബസിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 11.15ഓടെ താമരശ്ശേരി ചുരം മൂന്നാം വളവില്‍ ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായി ഉരസിയിരുന്നു.
പ്രശ്നം പറഞ്ഞ് തീര്‍ത്ത് ബസ് യാത്ര തുടര്‍ന്നുവെന്നാണ് വിവരം. ഇതിനിടെ ചുരം കയറുകയായിരുന്ന കാറിലെ സംഘം ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ”അടിവാരത്ത് വെച്ച് കാണിച്ചു തരാം” എന്നു പറഞ്ഞ് കാര്‍ തിരിച്ച് ബസിനെ പിന്തുടരുകയും ചെയ്തു.
അടിവാരത്ത് വെച്ച് കാര്‍ സംഘവും ഇവര്‍ ഫോണില്‍ വിളിച്ചുകൂട്ടിയ മറ്റ് ആളുകളും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ചിലര്‍ ബസിനുള്ളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും മര്‍ദ്ദിക്കുകയും ഒരു സ്ത്രീയുടെ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.
പരുക്കേറ്റ ബസ് യാത്രക്കാരായ രഞ്ജിന് ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുല്‍ ദേവ് എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പരാതിക്കാരിയായ അശ്വനിയുടെ ഫോണ്‍ പ്രതികളില്‍ ഒരാളുടെ കൈവശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
kerala
ശബരിമല യുവതീ പ്രവേശനം: ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി
സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടര്‍ന്ന് പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. മുതിര്‍ന്ന അഭിഭാഷകന് കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നല്കി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.
kerala
‘ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് വേദന ഏറ്റിരിക്കുന്നു, പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തും’ -കെ സി വേണുഗോപാല്‍
മാളിലെ എസ്എഫ്ഐ മര്‍ദ്ദനം കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകള്‍.
പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തുമെന്ന് കെ സി വേണുഗോപാല്‍ എം പി. ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാന്‍ പറ്റാത്ത സാഹചര്യമാണെന്നും അത്തരക്കാരെ ചേര്‍ത്തുനിര്‍ത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജയന് ചേര്‍ത്തലയുടെ കോണ്‍ഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാല്‍ മറുപടി നല്കി.
മാളിലെ എസ്എഫ്ഐ മര്‍ദ്ദനം കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകള്‍. അവര്‍ക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിര്‍വഹണം നടപ്പാക്കാന്‍ ആകുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india22 hours agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
