കാന്‍പൂര്‍: ന്യൂസീലെന്‍ഡിനെതിരായ നിര്‍ണ്ണയ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇന്ത്യ നേടിയത്. നായകന്‍ കോഹ്‌ലിയുടെയും ഓപണ്‍ രോഹിത് ശര്‍മയുടെയും സെഞ്ച്വറി മികവാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കിവീസുവേണ്ടി ഏഴാം ഓവറിന്റെ ആദ്യപന്തില്‍ ഓപണ്‍ ശിഖര്‍ ധവാനെ (14) ടിം സൗത്തി നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ കെകളിലെത്തിച്ച് മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ നായകന്‍ വിരാട് കോഹ്‌ലിമൊത്ത് രോഹിത് ശര്‍മ 230 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ് കണ്ടെതെത്തിയതോടെ കളി ഇന്ത്യന്‍ വരുത്തിലായി. പരമ്പരയില്‍ ആദ്യമായി ഫോം കണ്ടെത്തിയ രോഹിത് ശര്‍മ 18 ഫോറും രണ്ടും സികസുമായി 147 (138 പന്തില്‍) റണ്‍സുമായി പുറത്തായി.

റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 106 പന്തില്‍ 113 റണ്‍സുമായി പുറത്താകുമ്പോള്‍ ആ ബാറ്റില്‍ നിന്നും നാലു റൊക്കോര്‍ഡുകളാണ് പിറന്നത്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സില്‍ (205 മത്സരങ്ങള്‍) നിന്നും ഏകദിനത്തില്‍ വേഗത്തില്‍ 9000 റണ്‍സ് പുര്‍ത്തിയാക്കുന്ന താരം (202 മത്സരങ്ങള്‍), മുന്‍ ഓസ്ല്രിയന്‍ താരം റിക്കി പോണ്ടിംഗ് നിന്നും ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകന്‍, ഇന്ത്യന്‍ നായകനെന്ന നിലയില്‍ കലണ്ടര്‍ വര്‍ഷം ഏറ്റലുമധികം സെഞ്ച്വറി, ഏകദിന കരിയറില്‍ 9000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യക്കാരന്‍ എന്നീ റെക്കോര്‍ഡുകളാണ് കോഹ്‌ലി തന്റ പേരിലാക്കിയത്. ന്യൂസീലന്‍ഡിനുവേണ്ടി ടിം സൗത്തി, ആദം മില്‍നെ, മിചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റ് നേടി.