Culture
കാസര്‍കോഡും കണ്ണൂരും റീപോളിങ് പുരോഗമിക്കുന്നു
കാസര്‍കോഡ്: കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
കര്‍ശന സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്. കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോഡ് കളക്ടര്‍ ഡോ ഡി സജിത് ബാബുവും അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനു പുറമേ വീഡിയോ കവറേജും ഉണ്ടാകും.
കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ നാലും കണ്ണൂരിലിലെ മൂന്നും ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്.
ഉച്ചക്ക് ഒരു മണിവരെ
കണ്ണൂര്‍ എച്ച് പി സി
തളിപ്പറമ്പ് എല്‍ എ സി
പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166) 48.36%
ധര്‍മ്മടം എല്‍ എ സി
കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 52) 56.07 %
കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 53) 43.63%
കാസര്‍ക്കോട് എച്ച് പി സി
കല്യാശ്ശേരി എല്‍ എ സി
പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19) 55.55%
പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍ (ബൂത്ത് നമ്പര്‍ 69) 46.29 %
പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍ (ബൂത്ത് നമ്പര്‍ 70) 54.49 %
Dist total- 50.64 %
kerala
വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടുക്കി: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീജിത്ത് (20) ചെക്ക് ഡാമില്‍ മുങ്ങിമരിച്ച നിലയില്‍. കരുണാപുരം ചാലക്കുടിമേട് സ്വദേശിയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതായി നാട്ടുകാര്‍ അറിയിച്ചു.
കരുണാപുരം ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയത്. ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
ഇന്‍ഡിഗോയ്ക്ക് തിരിച്ചടി; സര്‍വീസുകള്‍ കുറച്ച് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറ്റം
നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഉണ്ടായ കലാശക്കുഴപ്പത്തിന് പിന്നാലെ ഇന്‍ഡിഗോക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം സര്‍വീസുകള്‍ ഉടന്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യയും ആകാസ എയര്‍ലൈനും ഉള്‍പ്പെടെ മറ്റ് കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ ചട്ടങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടതടക്കമുള്ള സമ്മര്‍ദ്ദ രാഷ്ട്രീയങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര റൂട്ടുകളുടെ അറുപത് ശതമാനം വരെ ഇന്‍ഡിഗോ നിയന്ത്രിക്കുന്ന കുത്തകസ്ഥിതി പൊതുവേ യാത്രക്കാരുടെ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും മന്ത്രാലയം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കി.
വ്യോമയാന രംഗത്ത് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ഒന്നും സഹിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്‍ഡിഗോ നാളെ പുതുക്കിയ സര്‍വീസ് ഷെഡ്യൂള്‍ സമര്‍പ്പിക്കേണ്ടതും, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ ചിലരുടെ യാത്രാസമയത്തില്‍ മാറ്റങ്ങള്‍ വരുന്ന സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.
kerala
വോട്ടിങ് മെഷീനില്‍ നോട്ടയില്ല, വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനം -പി.സി ജോര്‍ജ്
ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം…എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും..
പൂഞ്ഞാര്‍: വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.
എന്നാല്‍ ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്‌തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.’ഇവിടെ രണ്ട് സ്ഥാനാര്‍ഥികളാണ്. ഇതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ഞാന്‍ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിവരക്കേട് കാണിക്കുകയാണോ. എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാന്‍ പറ്റൂ.’ എന്നേദ്ദേഹം പറഞ്ഞു.
-
india21 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india20 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala23 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports23 hours ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104

