കൊട്ടാരക്കര: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം. കൊട്ടാരക്കരയില്‍ പാര്‍ട്ടി റിപ്പോര്‍ട്ടിങില്‍ പങ്കെടുക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം. കോടിയേരിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ കാരണമായത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.