Connect with us

kerala

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനിലിന്റെ ബലക്ഷയം; കൂടുതല്‍ ഭീകരമെന്ന് മദ്രാസ് ഐഐടിയുടെ പുതിയ റിപ്പോര്‍ട്ട്

ഇതിന് വേണ്ടി 30 കോടിയോളം രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നതെന്നാണ് ഗതാഗത മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനിലിന്റെ ബലക്ഷയം ഗുരുതരമാണെന്ന് മദ്രാസ് ഐഐടിയുടെ പുതിയ പഠന റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും കൂടുതല്‍ ബലപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇതിന് വേണ്ടി 30 കോടിയോളം രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നതെന്നാണ് ഗതാഗത മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിക്ഷിച്ചതിനേക്കാളും കൂടുതല്‍ ബലക്ഷയമാണ് ടെര്‍മിനലിന്റെ കെട്ടിടത്തിന്റെ അവസ്ഥയെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരുവര്‍ഷത്തോളം സമയമെടുക്കും. ടെര്‍മിനലിന്റെ പണിപൂര്‍ത്തിയാക്കിയ ആര്‍ക്കിടെക്ടിനെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കാനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

kerala

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്

കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

Published

on

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.

Continue Reading

kerala

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനം; വെട്ടിലായി മന്ത്രിയും സ്‌പോണ്‍സറും

സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്

Published

on

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോണ്‍സറും. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.

മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.

Continue Reading

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

Trending