kerala

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്‌ഐടി

By Akhila

February 26, 2026

തിരുവന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റെന്ന് കഴക്കുട്ടം സ്വദേശി എസ്‌ഐടിക്ക് കിട്ടിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം നല്‍കിയത്.