തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അല്‍അസ്ഹര്‍, ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ കോളജുകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അല്‍അസറിന് പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മറ്റു രണ്ടു കോളജുകളുടെ അനുമതി ഇന്നലെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായും കോളജുകള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാമന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്നു കോളജുകളും ഹര്‍ജി ഫയല്‍ ചെയ്തത്. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.