ബാര്‍സിലോണ: മെസി ബാര്‍സിലോണയില്‍ തന്നെ തുടരും. 2021 ജൂണ്‍ വരെയാണ് ബാര്‍സയുമായുള്ള കരാര്‍. മെസി തന്നെയാണ് ഈ കാര്യം അറിയിച്ചത്. നിയമപ്രശ്‌നം ഒഴിവാക്കാനാണ് ബാര്‍സയില്‍ തുടരുന്നതെന്നും മെസി അറിയിച്ചു. ബാര്‍സ പ്രസിഡണ്ട് ജോസഫ് മരിയ ബെര്‍ത്യോമു ഒരു പരാജയമാണെന്നും മെസി തുറന്നടിച്ചു.