Connect with us

More

ആരോഗ്യമന്ത്രിയുടെ ശൈലജയുടെ രാജിയില്‍ പിടിമുറുക്കി പ്രതിപക്ഷം; സഭയില്‍ ബഹളം

Published

on

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

“ആരോഗ്യമന്ത്രിയെ ബഹിഷ്‌കരിക്കുക” എന്ന ഇന്നലേയെടുത്ത നിലപാട് ഇന്നും പ്രതിപക്ഷം തുടരുകയായിരുന്നു. രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം ബഹളം വെച്ചു. മന്ത്രി സംസാരിക്കാനായി എഴുന്നേറ്റപ്പോഴായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധത്തിലേക്ക് എത്തിയത്.
ശൈലജ രാജിവയ്ക്കുക, മന്ത്രിസഭയില്‍നിന്ന് മുഖ്യമന്ത്രി ശൈലജയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്.
വഷയത്തില്‍ തിങ്കളാഴ്ചയും സഭ പ്രക്ഷുബ്ദമായിരുന്നു.

സ്വാശ്രയ വിഷയത്തില്‍ ഇന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ സമയം അനുവദിച്ചെങ്കിലും പ്രതിപക്ഷം അത് നിഷേധിക്കുകയായിരുന്നു. അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാതെ ആരോഗ്യ മന്ത്രി മറുപടി പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാതെ ബഹളംവെച്ചത്.

വിഷയത്തില്‍ മന്ത്രി ശൈലജ മറുപടി പറയുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിമര്‍ശമനത്തിന് മന്ത്രി മറുപടി പറയേണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Continue Reading

GULF

മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം

Published

on

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.

മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.

സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

kerala

സോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ

Published

on

കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Continue Reading

Trending