Culture
ഇന്ത്യക്കാരുടെ വിവരങ്ങള്‍ യു.എസ് കമ്പനിക്ക് ചോര്‍ത്തുന്ന ചാരനാണ് മോദിയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: യു.എസ് കമ്പനിക്ക് ഇന്ത്യന്‍ പൗരന്മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരനാണ് മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമോ ആപ്പിലൂടെ ഓഡിയോ, വീഡിയോ, കോണ്ടാക്ട്സ് തുടങ്ങി ജി.പി.എസ് വഴി പൗരന്മാരുടെ ലൊക്കേഷന്‍ വരെ യു.എസ് കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുന്ന ചാരനാണ് നമ്മുടെ ബിഗ് ബോസ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ അയാള്‍ നമ്മുടെ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് ശ്രമിക്കുന്നത്. അതിനായി 13 ലക്ഷം എന്‍.സി.സി കേഡറ്റുകളോട് നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഡിലീറ്റ് നമോ’ എന്ന ഹാഷ് ടാഗിലൂടെയാണ് രാഹുലിന്റെ പ്രചാരണം.
നമോ ആപ്പിലെ വിവരങ്ങള്‍ യു.എസ് കമ്പനിക്ക് ചോര്‍ത്തുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫ്രഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ എലിയറ്റ് ആള്ട്ടേഴ്സണ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഏതാണ് സോഫ്റ്റ്വെയര്, ഏതാണ് നെറ്റ്വര്‍ക്ക്, എന്താണ് തൊഴില്‍ തുടങ്ങിയ വിവരങ്ങളാണ് കമ്പനി ചോര്‍ത്തുന്നത്. എന്തിനാണ് കമ്പനി ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമല്ല.
Modi’s NaMo App secretly records audio, video, contacts of your friends & family and even tracks your location via GPS.
He’s the Big Boss who likes to spy on Indians.
Now he wants data on our children. 13 lakh NCC cadets are being forced to download the APP.#DeleteNaMoApp
— Rahul Gandhi (@RahulGandhi) March 26, 2018
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര് കോര്പ്പറേഷന് എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്ട്ടിന് ആന്റണി (33), ബി. മണികണ്ഠന് (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന് ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്ട്ടിന് ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്ട്ടിന് കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന് കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
kerala
പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.
പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala23 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india3 days agoരാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
