പാണക്കാട് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി. മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.
വർഷങ്ങളായി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിലെത്താറുണ്ട് പാണക്കാട് കുടുംബാഗങ്ങൾ. ക്ഷേത്ര ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മട ങ്ങാറുള്ളത്. ഇത്തവണ പാണക്കാട് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്സവത്തിന് ആശംസകളുമായി എത്തി.
കഴിഞ്ഞ ഒരുപാട് വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവത്തിൽ ഞങ്ങളുടെ സാന്നിദ്യവും നേതൃത്വവും ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് വരു ന്നത്. ഇത് പാണക്കാട് അടുത്തുള്ള പ്രദേശമാണ്. ഇവരെല്ലാം നമ്മുടെ പരിചയക്കാരാണ്. ഇവിടെ ഉത്സവം നടക്കുമ്പോൾ ഞങ്ങളുടെ സാന്നിദ്യം അറിയിക്കുക എന്ന ത് ഞങ്ങളുടെ വലിയ സന്തോഷവും നമ്മുടെ പാരമ്പര്യമായ ഉത്തരവാദിത്തമാണ്, മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാണക്കാട് കുടുംബാംഗങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നതും അവരുടെ സാന്നിധ്യവും ഏറെ സന്തോഷം നൽകുന്നതെന്ന് ക്ഷേത്ര ഉഭാരവാഹികൾ. എല്ലാ വർശത്തെ ഉത്സവത്തിലും പാണക്കാട് നിന്ന് ഒരു സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹമാണെന്നും വളരെ നന്ദിയുണ്ടെന്നും തങ്ങളുടെ ഇല്ല അനുഗ്രഹവും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
സമീപ പ്രദേശങ്ങളിൽനിന്നടക്കം ജാതിഭേദമന്യേ നിരവധി പേരാണ് ഉത്സവത്തിന്റെ ഭാഗമായതും ഉച്ചഭക്ഷണം കഴിക്കാൻ ക്ഷേത്വത്തിൽ എത്തിയതും. സ്നേഹ സൗഹൃദത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ.