മലപ്പുറം: മുസ്‌ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും തെരഞ്ഞെടുത്തു.