GULF

മുസ്ലിം ലീഗ് നേതാക്കൾക് ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി

By webdesk14

January 16, 2024

ദുബായ് യു എ ഇ സന്ദർശനം നടത്തുന്ന മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്മദ് അലി,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി. കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് എന്നിവർക്കു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കെ എം സി സി നേതാക്കൾ ഊഷ്മളമായ സ്വീകരണം നൽകി

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ,ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ യു എ ഇ കെ എം സി സി കാസറഗോഡ് ജില്ലാ കോർഡിനേഷൻ വൈസ് ചെയർമാൻ ഹനീഫ് മരവയൽ എന്നിവർ സംബന്ധിച്ചു