മമ്മൂട്ടിയും മോഹന്‍ലാലും 19 വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമായ ‘പാട്രിയറ്റ്’ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകര്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ലുക്ക് ആയിരിക്കും ആദ്യം പുറത്തുവരികെന്ന് കരുതിയിരിക്കെ, നായിക നയന്‍താരയുടെ കാരക്ടര്‍ ലുക്ക് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അധികം വൈകാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലുക്കുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
‘വിമത ശബ്ദങ്ങള്‍ ദേശസ്‌നേഹത്തിന്റേതാണ്… ദേശദ്രോഹികള്‍ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ’ എന്ന ശക്തമായ കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
നയന്‍താരയ്ക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറില്‍ ആന്റോ ജോസഫും കെ.ജി. അനില്‍കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 23-നാണ് ‘പാട്രിയറ്റ്’ റിലീസിനെത്തുമെന്നാണ് വിവരം. മമ്മൂട്ടിയും മോഹന്‍ലാലും 19 വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമായ ‘പാട്രിയറ്റ്’ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകര്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ലുക്ക് ആയിരിക്കും ആദ്യം പുറത്തുവരികെന്ന് കരുതിയിരിക്കെ, നായിക നയന്‍താരയുടെ കാരക്ടര്‍ ലുക്ക് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അധികം വൈകാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലുക്കുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
‘വിമത ശബ്ദങ്ങള്‍ ദേശസ്‌നേഹത്തിന്റേതാണ്… ദേശദ്രോഹികള്‍ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ’ എന്ന ശക്തമായ കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
നയന്‍താരയ്ക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറില്‍ ആന്റോ ജോസഫും കെ.ജി. അനില്‍കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 23-നാണ് ‘പാട്രിയറ്റ്’ റിലീസിനെത്തുമെന്നാണ് വിവരം.