tech
‘നെറ്റ്ഫ്‌ലിക്‌സ് സൗജന്യം’; ഡിസംബറില്‍ സേവനം ലഭ്യമാകും
നേരത്തെ തന്നെ നെറ്റ്ഫ്‌ലിക്‌സ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു
രണ്ട് ദിവസത്തേക്ക് സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാന്‍ അവസരം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കാണ് 48 മണിക്കൂര്‍ നേരം തങ്ങളുടെ ഉള്ളടക്കങ്ങള്‍ സൗജന്യമായി ആസ്വദിക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് അവസരം ഒരുക്കുന്നത്. ഡിസംബര്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാവുക. നേരത്തെ തന്നെ നെറ്റ്ഫ്‌ലിക്‌സ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്‌ലിക്‌സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുക. കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ലക്ഷ്യം. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണി മുതല്‍ ആറിന് അര്‍ദ്ധരാത്രി 12 മണി വരെ ആണ് ഓഫര്‍ ലഭിക്കുക. പേര്, ഇമെയില്‍ വിലാസം, പാസ്‌വേര്‍ഡ് എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ ഈ ഓഫര്‍ ലഭിക്കും. ഇത് വഴി നെറ്റ്ഫ്‌ലിക്‌സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.
‘ഇതിനെ ഞങ്ങള്‍ ആകാംക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും രണ്ട് ദിവസം സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് കണ്ടന്റുകള്‍ നല്‍കുമ്പോള്‍ ഞങ്ങളുടെ ശേഖരത്തിലുള്ളത് എന്തൊക്കെയാണെന്ന് അവര്‍ക്ക് മനസ്സിലാവും നെറ്റ്ഫ്‌ലിക്‌സ് സിഇഒ ഗ്രെഗ് പീറ്റേഴ്‌സ് പറയുന്നു.
india
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.
വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂർണമായി ഹാക്ക് ചെയ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം അയച്ചവർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കും. സൈബർ ആക്രമണം നടത്തുന്നവർക്ക് വാട്സ്ആപ്പിലേക്ക് മറ്റൊരു അനുവദാവും ഇല്ലാതെ പ്രവേശനം ലഭിക്കുന്ന രീതിയാണ് ഗോസ്റ്റ് പേയറിങ്(GhostPairing ).
ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്ന് കോൺടാക്ടിലുള്ളവർക്ക് സന്ദേശം അയക്കാനും തട്ടിപ്പ് നടത്താനും സാധിക്കും. ഫേസ്ബുക്ക് ലിങ്കിന് സമാനമായ ഒരു ലിങ്കാണ് സൈബർ ആക്രമണകാരികൾ സന്ദേശത്തിനോടൊപ്പം അയക്കുന്നത്. ഇത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ ഒരു വ്യാജ ഫേസ്ബുക്ക് വ്യൂവർ ആണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വാട്സ്ആപ്പ് പൂർണമായും ഹൈജാക്ക് ചെയ്ത് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
ഈ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റകൃത്യ പ്രവണത തിരിച്ചറിഞ്ഞതായി പറഞ്ഞു.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ നിർദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്.
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- ബാഹ്യ സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്.tech
- വാട്സ്ആപ്പിൽ ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ പതിവായി പരിശോധിക്കുക.
- പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉടൻ ലോഗ് ഔട്ട് ചെയ്യുക.
tech
ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ
കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്‌വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്‌വെയറിലെ തകരാറാകാം പ്രശ്‌നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്‌ഡേറ്റോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്‌നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്‌നോളജി വിദഗ്ധർ വിലയിരുത്തുന്നത്.
2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.
news
ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു
ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി.
കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്‍ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.
ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.
ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്‌നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്‌സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.
-
kerala11 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്
-
kerala11 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
