Connect with us

kerala

സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി;സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുമിത് കുമാര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും കേരള പൊലീസ് സഹായിച്ചിട്ടില്ല. പല തരത്തിലും തനിക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനപ്പെട്ട പല കേസുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം

ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

on

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

’25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണം.- ബന്ധു ശശികാന്ത് പറഞ്ഞു.

അതേസമയം, നീതി വേണമെന്ന് കൊല്ലപ്പെട്ട നാംരാരായണന്റെ ഭാര്യ ലളിത പ്രതികരിച്ചിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രദേശവസികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

Published

on

ആലപ്പുഴയില്‍ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

kerala

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവര്‍ത്തകര്‍ ആലപിച്ചത്. സംഭവത്തിന് പിന്നാലെ മറ്റു കൗണ്‍സിലര്‍മാരുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Continue Reading

Trending