kerala
കോവിഡ്: ഇന്ന് മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആര് അനുസരിചുള്ള പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ടി പി ആര് 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടി പി ആര് 12 നും 18 നും ഇടയിലുള്ള പ്രദേശങ്ങളില്‍ ലോക് ഡൗണും, 6 മുതല്‍ 12 വരെ ടി പി ആര് ഉള്ള സ്ഥലങ്ങളില്‍ സെമി ലോക് ഡൗണ്‍ എര്പ്പെടുത്തിയുട്ടുണ്ട്. സംസ്ഥാനത്ത് ടി പി ആര് 6 ന്
താഴെ ഉള്ള പ്രദേശങ്ങളില്‍ മാത്രമാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങളും ഇളവുകളും
ബസുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല
ബി വിഭാഗം നിയന്ത്രണമുള്ളിടത്ത് ഓട്ടോ അനുവദിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുമതി
മെട്രോ റെയില്‍ സര്‍വിസിന് അനുമതി
അന്തര്‍സംസ്ഥാന യാത്രക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഹോം സ്റ്റേകള്‍, സര്‍വിസ് വില്ലകള്‍, ഗൃഹശ്രീ യൂനിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍,
ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷന് മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസി കോഴ്സ് വിദ്യാര്‍ഥികള്‍ക്കും പരിഗണന.
മൂന്നാംതരംഗ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി ചെക്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിനായി റെയില്‍വേ സ്റ്റേഷനുകള്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാന്‍ അനുമതി. മതപരമായ ചടങ്ങുകളും നടത്താം
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ മുടങ്ങിയെങ്കില്‍ ജപ്തി നിര്‍ത്തിവെക്കും
ആയുഷ്, ഹോമിയോ, ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന് പൂര്‍ത്തീകരിക്കും.
kerala
ചെരുപ്പ് മാറിയെന്നാരോപണം; കോഴിക്കോട് ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം
ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി.
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ആക്രമണം നേരിട്ടത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സഹോദരനെ കാണാനായി വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. ആ സമയത്ത് ചെരുപ്പ് മാറിയിട്ടെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് നെഞ്ചിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തിരുവമ്പാടി പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍; റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.
പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂര്‍ സ്കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഗുരുവായൂരില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ‘ മയില്‍വാഹനം ‘ ബസിന്റെ മുന്നിലേക്ക്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ ബസ് ഡ്രൈവര്‍ അനൂപ് അതിവേഗം സഡന്‍ ബ്രേക്ക് പ്രയോഗിച്ചതോടെ ബസ് നിര്‍ത്തുകയും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ അനൂപിന്റെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവുമാണ് ഒരു പിഞ്ചുജീവന് നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ നാട്ടുകാരും യാത്രക്കാരും ഡ്രൈവറെ അഭിനന്ദിച്ചു.
kerala
കണ്ണൂരില്‍ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെയാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം രാജേഷ് ഉള്‍വനത്തിലേക്ക് കടന്നത്.
കണ്ണൂരില്‍ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ അമ്പായത്തോടിലെ വനത്തിനകത്താണ് മധ്യവയസ്കനെ കാണാതായത്.
അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം രാജേഷ് ഉള്‍വനത്തിലേക്ക് കടന്നത്.
-
kerala1 day ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala21 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india21 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
