വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണു. ഇതിനെ തുടര്‍ന്ന് അല്‍പ്പനേരത്തേക്ക് ഒബാമ വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ചു. പ്രസിഡന്റായിരിക്കെയുള്ള അവസാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.

സിറിയന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ഒബാമ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുന്‍നിരയിലിരുന്ന മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണത്. ഉടനെ പ്രസംഗം നിര്‍ത്തിയ ഒബാമ പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടറെ എത്തിക്കാനും മാധ്യമപ്രവര്‍ത്തകയെ മറ്റൊരു മുറിയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി. അല്‍പ്പ സമയത്തിനകം ഡോക്ടറെത്തി പരിചരണം നല്‍കുകയും ചെയ്തു. പിന്നീട് ഒബാമ വാര്‍ത്താസമ്മേളനം പുന:രാരംഭിച്ചു.