പാലക്കാട്: പാലക്കാട് വേലന്താവളത്ത് കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കന്നുകാലികളുമായി വന്നിരുന്ന മൂന്ന് ലോറികള്‍ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് തടയുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും വരികയായിരുന്ന ലോറികള്‍ അവിടേക്ക്തന്നെ തിരിച്ചുവിടുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പിന് വിലക്ക് വന്ന സാഹചര്യത്തിലാണ് കേരളത്തിലും കന്നുകാലികളെ തടഞ്ഞത്.