കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2007 ആഗസ്റ്റ് 16-നാണ് പ്രമോദിനെ കൊലപ്പെടുത്തിയത്.

ആറ്റിയോട് ബാലകൃഷ്ണന്‍, കുന്നപ്പാടി മനോഹരന്‍, നോരാന്‍ പവിത്രന്‍, അണ്ണേരി പവിത്രന്‍, പാട്ടക്ക ദിനേശന്‍, കളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, പാട്ടക്ക സുരേഷ്ബാബു, അണ്ണേരി വിപിന്‍, മലേരി റിജേഷ്, വാളോടത്ത് ശശി എന്ന പച്ചടി ശശി എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സി.പി.എം നേതാവിനെ ആക്രമിച്ചതിന്റെ തുടര്‍ച്ചയെന്നോണമാണ് കൊലപാതകം നടന്നത്.