ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ആര്‍ എസ് ഷിബു അര്‍ഹനായി. കോഴിക്കോട് സ്വദേശിയായ ഷിബു ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിലെ അംഗമാണ്.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരസംഘടനയിലെ അംഗവും 11 സ്‌ഫോടന കേസിലെ പ്രതിയുമായ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടിയ പ്രത്യേക സംഘത്തിലെ നിര്‍ണായക പങ്കാണ് ഷിബുവിന് ഈ അംഗീകാരം നേടിക്കൊടുത്തത്. പൊലീസ് ഉദ്യോഗസ്ഥനൊപ്പം നാടക പ്രവര്‍ത്തകനുമാണ് ആര്‍ എസ് ഷിബു. കേരള പൊലീസില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലും ലഭിച്ചു. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്നുള്ള 10 പൊലീസ് ഉദ്യോഗസ്ഥരും, ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥരും, ജയില്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥരും അര്‍ഹരായി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐബി റാണി, കെ വി ശ്രീജേഷ് എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയവര്‍ (കേരളപൊലീസ്): എഎസ് പി എ പി ചന്ദ്രന്‍, എസ് ഐ ടി സന്തോഷ് കുമാര്‍, ഡി എസ് പി കെ ഇ പ്രേമചന്ദ്രന്‍, എ സി പി ടി അഷ്‌റഫ്, ഡി എസ് പി ഉണ്ണികൃഷ്ണന്‍ വെളുതേടന്‍, ഡി എസ് പി ടി അനില്‍കുമാര്‍, ഡി എസ് പി ജോസ് മത്തായി, സി എസ് പി മനോജ് വടക്കേവീട്ടില്‍, എ സി പി സി പ്രേമാനന്ദ കൃഷ്ണന്‍, എസ് ഐ പ്രമോദ് ദാസ്. ഫയര്‍ഫോഴ്‌സ് – എ എസ് ജോഗി, കെ എ ജാഫര്‍ഖാന്‍, വി എന്‍ വേണുഗോപാല്‍. ജയില്‍ വകുപ്പ് – ടി വി രാമചന്ദ്രന്‍, എസ് മുഹമ്മദ് ഹുസൈന്‍, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.