Connect with us

india

പി.എസ്.എല്‍.വി സി62 ദൗത്യം പരാജയം

പിഎസ്.എല്‍.വി സി62 വിക്ഷേപണം പരാജയം.

Published

on

ശ്രീഹരിക്കോട്ട: പിഎസ്.എല്‍.വി സി62 വിക്ഷേപണം പരാജയം. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയകരമായിരുന്നെങ്കിലും മൂന്നാം ഘട്ടത്തില്‍ ദിശ തെറ്റി, സ്‌പേസ് സെന്ററുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പിഎസ്.എല്‍.വിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

ഈ വര്‍ഷത്തെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്. ഭൗമനിരീക്ഷണം ലക്ഷ്യമിട്ട് സൈനിക ആവശ്യത്തിനായി വിഭാവനം ചെയ്ത ‘അന്വേഷ’ (ഇ.ഒ.എസ് -എന്‍ 1) ഉള്‍പ്പെടെ ഇന്ത്യയിലേയും വിദേശത്തേയും 16 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.സി 62ല്‍ ഉണ്ടായിരുന്നത്.

 

india

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ

ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.

Published

on

ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.

ശുചിമുറിയിൽ പോയ സമയത്താണ് ധൻഘഡ് ആദ്യം ബോധരഹിതനായി വീണത്. പിന്നാലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിശദമായ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

2025 ജൂലൈ 21നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.

Continue Reading

india

ഇന്ത്യൻ പാസ്പോർട്ടുകാർക്ക് ജർമനിയിൽ വിസാ ഫ്രീ ട്രാൻസിറ്റ്

ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല.

Published

on

ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസാ ഫ്രീ ട്രാൻസിറ്റ് അനുവദിച്ച് ജർമനി. ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല. ഇന്ത്യ–ജർമനി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

ജനുവരി 12 മുതൽ 13 വരെ നടക്കുന്ന ജർമൻ വൈസ് ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യ–ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ചാൻസലർ ആയ ശേഷം ഏഷ്യയിലേക്കുള്ള മെഴ്സിന്റെ ആദ്യ സന്ദർശനമാണിത്.

വിസാ ഫ്രീ ട്രാൻസിറ്റ് തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് ചാൻസലർക്കു നന്ദി അറിയിച്ചു. വിദ്യാർഥികൾ, ഗവേഷകർ, വിദഗ്ദ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സഹകരണ രൂപരേഖ രൂപപ്പെടുത്തുന്നതിനും ഇന്ത്യയും ജർമനിയും ധാരണയിലെത്തി.

Continue Reading

india

കരൂർ ദുരന്തം: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്.

Published

on

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയിട്ടില്ലെന്നാണ് വിവരം.

കരൂർ പരിപാടിയുടെ പൂർണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചിരുന്നതെന്ന്, പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെയാണെന്ന്, തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി അപകടസാധ്യത വിലയിരുത്തിയിരുന്നോയെന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് സിബിഐ വിജയിയോട് ഉന്നയിച്ചത്. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നോയെന്നും, വേദിയിൽ ഏഴു മണിക്കൂർ വൈകിയെത്തിയതിന്റെ കാരണമെന്തെന്നും അന്വേഷണ സംഘം ചോദിച്ചു.

അപകടത്തെക്കുറിച്ച് വിജയ് അറിഞ്ഞ സമയം, വേദിയിൽ എത്തിച്ചേർന്നതും മടങ്ങിയതുമായ കൃത്യമായ സമയക്രമം തുടങ്ങിയ കാര്യങ്ങളിലും സിബിഐ വിശദീകരണം തേടി. മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ വിജയ് നാളെ വൈകിട്ടോടെ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.

Continue Reading

Trending