തിരുവനന്തപുരം: തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി ഫയലിലേക്കും കര്‍ട്ടനിലേക്കും വീണാണ് തീ പടര്‍ന്നത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് എഞ്ചിനീയറെ ഇന്നലെയാണ് നിയോഗിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ചീഫ് സെക്രട്ടറിയെ മന്ത്രിസഭ അഭിനന്ദിച്ചു.