ദോഹ: സഊദിയിലെ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ് രാജകുമാരന്റെ നിര്യാണത്തില്‍ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു. സഊദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സഊദ്, പ്രിന്‍സ് മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ് എന്നിവര്‍ക്കും അനുശോചന സന്ദേശം അയച്ചു. ദാരുണമായ അപകടത്തിലാണ് മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ് രാജകുമാരന്‍ മരിച്ചത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി എന്നിവരും സഊദി രാജാവിനും കിരീടാവകാശിക്കും അനുശോചന സന്ദേശം അയച്ചു.