കൊച്ചി: സജ്‌നയുടെ ബിരിയാണി തേടിയെത്തി പ്രമുഖര്‍. മുന്‍ മന്ത്രി കെ. ബാബു, നടന്‍ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി പല പ്രമുഖരും വഴിയാത്രികരുമെല്ലാം ബിരിയാണിയുടെ രുചി തേടി സജ്‌നയുടെ പടിക്കലെത്തുന്നുണ്ട്. ബിരിയാണി വാങ്ങി കഴിച്ച ശേഷം ഒരു പിടി സജ്‌നക്കും കൊടുത്താണ് സന്തോഷ് കീഴാറ്റൂര്‍ അവരുടെ ആ കണ്ണീരിനോട് പരിഹാരം ചെയ്തത്. വഴിയെ പോകുന്നവരെല്ലാം കയറി വരുന്നതോടെ പിടിപ്പതു തിരക്കിലാണ് ഇപ്പോള്‍ സജ്‌ന.

ബിരിയാണി വാങ്ങിക്കഴിച്ചോ അതില്‍ നിന്ന് ഒരു പിടി സജ്‌നക്കു നീട്ടി നല്‍കിയോ മാത്രമല്ല, അവര്‍ക്കൊപ്പം ചേര്‍ന്ന് ഭക്ഷണം വില്‍ക്കാനും താരം സന്തോഷ് കീഴാറ്റൂര്‍ ഒപ്പം കൂടി. കെ. ബാബുവിനോട് ട്രാന്‍സ്‌ജെന്റര്‍ സമൂഹം നേരിടുന്ന ആവലാതികള്‍ ബോധിപ്പിച്ചു.

കോട്ടയം സ്വദേശിയായ സജ്‌ന 13 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൊച്ചിയിലെത്തുന്നത്. നിലനില്‍പിനായി ട്രെയിനില്‍ ഭിക്ഷയെടുത്തായിരുന്നു ആദ്യ തുടക്കം. തുടര്‍ന്ന് ഒരാള്‍ക്കു മുമ്പിലും കൈനീട്ടാതെ അന്തസായി ഭക്ഷണം വിറ്റ് ഉപജീവനം കണ്ടെത്തി. ഒരു കോവിഡ് മഹാമാരിയുടെ മുന്നിലും സജ്‌ന തളര്‍ന്നില്ല. മൂന്നു മാസം മുമ്പാണ് തൃപ്പൂണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്‌നയുടെ ബിരിയാണി കച്ചവടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടു ക്രൂരതക്കു മുതിര്‍ന്നത്.

ട്രാൻസ്ജെൻഡർ സജ്നയുടെ ബിരിയാണി വിറ്റ് സിനിമ നടനും രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും; ഇതാണ് കരളുറപ്പുള്ള കേരളം

Posted by Kerala News 60 TV on Wednesday, October 14, 2020