Connect with us

Culture

കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാനാവില്ലെന്ന് എസ്.പി

Published

on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സഖ്യത്തിലായ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വീതം വെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം. 403ല്‍ കോണ്‍ഗ്രസിന് 99 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് അഖിലേഷ് ക്യാമ്പ്‌ വ്യക്തമാക്കുന്നത്. എന്നാല്‍ 110 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 104 സീറ്റ് ലഭിച്ചാലും കോണ്‍ഗ്രസ് തൃപ്തിപ്പെട്ടേക്കും. ഇന്നലെ 208 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാണ് സമാജ് വാദി കോണ്‍ഗ്രസിനെ ഞെട്ടിച്ചത്.

ഇതില്‍ കോണ്‍ഗ്രസ് പരാമ്പരാഗതമായി മത്സരക്കുന്ന മണ്ഡലങ്ങളും ഉള്‍പ്പെട്ടിരുന്നു. അമേത്തി, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതോടെ ആവശ്യപ്പെട്ടതിലും കുറവ് സീറ്റെ തങ്ങള്‍ക്ക് നല്‍കൂവെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന പ്രശാന്ത് കിഷോറും അഖിലേഷ് യാദവും രാവിലെ മുതല്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. നേരത്തെ കോണ്‍ഗ്രസിനു മതിയായ സീറ്റ്

നല്‍കുമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അച്ഛനും പാര്‍ട്ടി സ്ഥാപക നേതാവുമായിരുന്ന മുലായം സിങുമായുളള അകല്‍ച്ച കുറഞ്ഞത് അഖിലേഷിനെ മറ്റൊരു തലത്തില്‍ ചിന്തിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതു പ്രകാരം കോണ്‍ഗ്രസിന് അനുവദിക്കേണ്ടിയിരുന്ന സീറ്റുകള്‍ മുലായത്തിനും അനുയായികള്‍ക്കും നല്‍കേണ്ടി വരും. 2012ലെ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മാത്രമെ എസ്.പിയേക്കാളും കോണ്‍ഗ്രസ് തിളങ്ങിയിട്ടുള്ളൂ. ഇത് കണക്കുകൂട്ടിയാണ് 99 സീറ്റെ നല്‍കാനാവൂവെന്ന് സമാജ് വാദി പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

kerala

ചിത്രപ്രിയ കൊലപാതകം; മരണ കാരണം തലയ്‌ക്കെറ്റ ഗുരുതര പരിക്ക്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംഭവത്തില്‍ പ്രതി അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Published

on

കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം തലയ്‌ക്കെറ്റ ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു.

സംഭവത്തില്‍ പ്രതി അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആണ്‍ സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് ഇയാള്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ചിത്രപ്രിയ മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്.

ശനിയാഴ്ച വൈകിട്ട് മുതലാണ് ചിത്രപ്രിയയെ കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെണ്‍കുട്ടി മടങ്ങി വരാതായതോടെ തെരച്ചില്‍ തുടങ്ങിയ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്ര പ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂര്‍ നക്ഷത്ര തടാകംത്തിനരികില്‍ ഉള്ള വഴിയില്‍, ഒഴിഞ്ഞ പറമ്പില്‍ ചിത്ര പ്രിയയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

 

 

 

 

 

Continue Reading

news

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്ര സര്‍ക്കുലര്‍ പൊതുയോഗത്തില്‍ കീറിയെറിഞ്ഞ് മമത ബാനര്‍ജി

ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാള്‍ സ്വന്തം നിലയില്‍ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു.

Published

on

കൊല്‍ക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കുലര്‍ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്.

കൂച്ച് ബെഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയിലാണ് പുതിയ എംജിഎന്‍ആര്‍ഇജിഎ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ മമത കീറിയെറിഞ്ഞത്.പുതിയ മാനദണ്ഡങ്ങള്‍ അപമാനകരമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാള്‍ സ്വന്തം നിലയില്‍ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് ഫണ്ട് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ത്രൈമാസ ലേബര്‍ ബജറ്റ്, തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത പരിശീലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ അസംബന്ധമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; സമൂഹത്തിന് പഠമാകുന്ന ശിക്ഷ നടപ്പിലാക്കണമെന്ന് പ്രോസിക്യൂഷന്‍

പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും സമൂഹത്തിന് മുഴുവന്‍ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലംമെന്നും മുന്‍പും പ്രതികള്‍ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുക.

ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാത്സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. ജാമ്യം റദ്ദാക്കിയ പ്രതികളെ വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ട് നടന്‍ ദിലീപിനെ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്‍ലി തോമസ്, പ്രതികളെ ജയിലില്‍ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒന്‍പതാം പ്രതി സനില്‍ കുമാര്‍, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി നായര്‍ എന്നിവരാണ് ദിലീപിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടവര്‍.

അതേസമയം, കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം.

ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ആരോപിച്ചിരുന്നു.

Continue Reading

Trending