kerala
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ സ്പീക്കര്‍
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്.
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് തിരുവഞ്ചൂര്‍ ചുമതലയേറ്റത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്. 101 വോട്ടുകളാണ് കോട്ടയം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.
ചരിത്രത്തിലാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മത്സരിച്ചപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് എ.സി. മൊയ്തീനും എന്‍ഡിഎയില്‍ നിന്ന് ബി.ബി. ഗോപകുമാറും രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭയിലെ കക്ഷിനിലവാരത്തില്‍ യുഡിഎഫിന് 102 അംഗങ്ങളും എല്‍ഡിഎഫിന് 35 അംഗങ്ങളും എന്‍ഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. അസാധു വോട്ടുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഭൂരിപക്ഷം കുറവായാലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാധാരണ രാഷ്ട്രീയ രീതിയാണെന്നും നിരീക്ഷിക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം, രാഷ്ട്രീയത്തിലും നിയമസഭാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ കഴിവ് തെളിയിച്ച വ്യക്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെയര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സ്പീക്കറെ അഭിനന്ദിച്ചു.
ഇതിനിടെ, ജൂണ്‍ ഒന്നിന് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തെ കുറിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കും.
kerala
ചന്ദ്രിക-ഔറ വിസ്റ്റ സ്കോളര്‍ഷിപ്പ് എക്സാമിനേഷന് ലോഗോ പ്രകാശനം ചെയ്തു
ചന്ദ്രിക ദിനപത്രവും ഔറ വിസ്റ്റയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് ആന്റ് എക്കൗണ്ടിങ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള സ്കോളര്‍ഷിപ്പ് എക്സാമിനേഷന്റെ ലോഗോ പ്രകാശനം നടത്തി.
മലപ്പുറം: ചന്ദ്രിക ദിനപത്രവും ഔറ വിസ്റ്റയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് ആന്റ് എക്കൗണ്ടിങ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള സ്കോളര്‍ഷിപ്പ് എക്സാമിനേഷന്റെ ലോഗോ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി അധ്യക്ഷയായി.
ചന്ദ്രിക ദിനപത്രം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് അസ്്ലം, പി.എ അബ്ദുല്‍ ഹയ്യ്, എം. ഫസലുല്‍ ഹഖ്, ടി. ഷഹില്‍, പി സന്ദീപ് പ്രസംഗിച്ചു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷ മുഖേന ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ അക്കൗണ്ടിങ് (ഡി.എസ്.പി.എ.ടി) കോഴ്സുകളും, സി.എ, സി.എം.എ, എ.സി.സി.എ, യു.എസ്-സി.എം.എ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. വിജയികള്‍ക്ക് 25000 രൂപ വീതം ക്യാഷ് അവാര്‍ഡുകളും 2 കോടി സ്കോളര്‍ഷിപ്പും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
kerala
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; തിരുവഞ്ചൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
പ്രോ ടേം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാകും നടപടിക്രമങ്ങള്‍.
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രോ ടേം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാകും നടപടിക്രമങ്ങള്‍.
140 അംഗ നിയമസഭയില്‍ ഭരണപക്ഷമായ യു. ഡി.എഫിന് 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. പ്രതിപക്ഷമായ എല്‍. ഡി.എഫിന് 35 അംഗങ്ങളും എന്‍.ഡി.എയ്ക്ക് 3 അംഗങ്ങളുമാണുള്ളത്. എന്‍.ഡി.എ ക്ക് വേണ്ടി ബി.ബി ഗോപകുമാറും മത്സരരംഗത്തുണ്ട്.
സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം താല്‍ക്കാലിക പിരിയുന്ന സഭ, മെയ് 29ന് വീണ്ടും ചേരും. ഗവര്‍ണറുടെ നയപ്രഖ്യാപനം 29ന് നടക്കും. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച നടക്കും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.
kerala
സത്യപ്രതിജ്ഞ ചടങ്ങിലും വ്യത്യസ്തനായി ചാണ്ടി ഉമ്മന്‍; എത്തിയത് സൈക്കിളില്‍, ഷര്‍ട്ടില്‍ പിതാവിന്റെ ചിത്രം
കഴിഞ്ഞതവണ നടന്നാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞക്കെത്തിയത്
നിയമസഭയില്‍ ആദ്യ സമ്മേളനത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനായി ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് സൈക്കിളിലെത്തി ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മനൊപ്പം നിരവധി പ്രവര്‍ത്തകരും അണിനിരന്നു. അദ്ദേഹം ധരിച്ച ഷര്‍ട്ടില്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ‘സത്യപ്രതിജ്ഞയുടെ ദിവസം സൈക്കിളില്‍ വരാനുള്ള തീരുമാനം എടുത്തിരുന്നു. ഞാന്‍ സൈക്കിളില്‍ പ്രചാരണം നടത്തിയാണ് തെരഞ്ഞെടുപ്പ് ജയിച്ചത്. സത്യപ്രതിജ്ഞക്ക് സൈക്കിളില്‍ എത്തിയതില്‍ യാതൊരു അസ്വാഭാവികതയുമില്ല. ചിലപ്പോള്‍ വരുന്ന ദിവസങ്ങളിലും അങ്ങനെയാകാം. നമുക്കറിയില്ല. സൈക്കിളില്‍ ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പ്രാക്ടിക്കല്‍ ആകുമോയെന്ന് അറിയത്തില്ല’ -സൈക്കിള്‍ യാത്രയെക്കുറിച്ച് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കഴിഞ്ഞതവണ നടന്നാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞക്കെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത പുലര്‍ത്തി ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. ഇത് വഴി 79 ലക്ഷം ലാഭിക്കാനായെന്നും ഇത് ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രചാരണത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപയെ ചെലവാക്കിയിട്ടുള്ളുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
-
Health3 days agoവെറുമൊരു ‘ഉദരരോഗമല്ല’; ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്
-
News3 days agoപത്ത് വർഷത്തിന് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു
-
News3 days agoഇതാ, പഞ്ചമന്ത്രിമാരുടെ ചരിത്ര ചുവടുകൾ
-
News3 days agoഇന്ധനവില വർധന: ഓട്ടോ–ടാക്സി ഡ്രൈവർമാർ ഡൽഹിയിൽ 3 ദിവസത്തെ പണിമുടക്കിലേക്ക്
-
india2 days agoഉത്തരവാദിത്തം ഏറ്റെടുക്കാമെങ്കില്‍ കാമ്പസുകളില്‍ തെരുവ് നായ്ക്കളെ വളര്‍ത്താം; വിദ്യാര്‍ത്ഥി സംഘടനകളോട് സുപ്രീം കോടതി
-
kerala1 day agoനിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം
-
editorial1 day agoമഞ്ഞക്കുറ്റി ചവറ്റുകൊട്ടയില്‍
-
kerala1 day agoസത്യപ്രതിജ്ഞ ചടങ്ങിലും വ്യത്യസ്തനായി ചാണ്ടി ഉമ്മന്‍; എത്തിയത് സൈക്കിളില്‍, ഷര്‍ട്ടില്‍ പിതാവിന്റെ ചിത്രം

