തിരുവനന്തപുരം: പി ആര്‍ ചേമ്പറിലെ വാര്‍ത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാര്‍ക്കും വാര്‍ത്താ സമ്മേളനത്തിനായി ടെലി പ്രോംപ്റ്റര്‍ ഉപയോഗിക്കാം. 6,26989 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

പേപ്പര്‍ നോക്കി വായന ബുദ്ധിമുട്ടായതിനാലാണ് നടപടി. വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പേപ്പറില്‍ എഴുതി വായിക്കുന്നത് ഇതുവഴി ഒഴിവാക്കാം എന്നാണ് സര്‍ക്കാര്‍ തീരുമാനം.