india
എല്ലാ അധികാരങ്ങളും കൈവശം വെച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവ ഉപയോഗിക്കുന്നു: എം.കെ. സ്റ്റാലിൻ
ചെന്നൈ: സംസ്ഥാനങ്ങൾ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന ഫെഡറൽ ഗവൺമെന്റാണ് കേന്ദ്രത്തിൽ പ്രവർത്തിക്കേണ്ടതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതി റിപ്പോർട്ടിന്റെ ആദ്യഭാഗം തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചാണ് സ്റ്റാലിൻ ഈ ആവശ്യമുന്നയിച്ചത്.
ജനങ്ങളുടെ സ്വപ്നങ്ങൾ പൂർണമായി നിറവേറ്റാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയുന്നില്ല. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഭരണകൂടം കേന്ദ്രത്തിൽ ഇല്ലാത്തതാണ് ഇതിന് കാരണം. നിലവിലുള്ള അധികാരം ഉപയോഗിച്ച് മാത്രമേ സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പുരോഗതി കൈവരിക്കാനാവുന്നുള്ളൂ.
എല്ലാ അധികാരങ്ങളും കൈവശം വെച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവ ഉപയോഗിക്കുന്നു. സംസ്ഥാന സർക്കാറുകളെ ബഹുമാനിക്കുന്നില്ല. ഓരോ കാര്യത്തിനും കേന്ദ്രത്തിന്റെ പ്രീതിക്കായി സംസ്ഥാന സർക്കാറുകൾ കാത്തിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും സ്വയംഭരണാധികാരമുള്ളതായിരിക്കണം. മറ്റു സംസ്ഥാനങ്ങൾ ഇത് തുറന്ന് പറയുന്നില്ലെങ്കിലും അവരുടെയും മനസ്സിലിരിപ്പ് ഇത് തന്നെയാണ്. രാഷ്ട്രീയ അതിരുകൾ പരിഗണിക്കാതെ എല്ലാവരും തങ്ങളുടെ രാഷ്ട്രീയ നയമായി ഇത് അംഗീകരിക്കണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
india
മഹാരാഷ്ട്രയിൽ മുസ്ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം
നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്
മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന സംവരണം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സംവരണം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻപത്തെ ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതും കോടതിയുടെ ഇടക്കാല സ്റ്റേ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്.
ബിജെപി നേതൃത്വം നൽകുന്ന മഹായുതി സർക്കാരിന്റെ ഈ നീക്കം ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, പ്രത്യേക പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മുസ്ലിംകൾക്ക് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. 2014 മുതലുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഇതോടെ ഇല്ലാതാകും. ജാതി സർട്ടിഫിക്കറ്റുകളും ക്രീമിലെയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്.
സർക്കാർ തീരുമാനം ജനാധിപത്യത്തിന് ഹാനികരമാണെന്നും മുസ്ലിം സമൂഹത്തെ മുഖ്യധാരയിൽ നിന്ന് അകറ്റുന്നതാണെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് പറഞ്ഞു. ‘ഒരു വശത്ത് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന് പറയുകയും മറുവശത്ത് സംവരണത്തിനാവശ്യമായ രേഖകൾ നിഷേധിക്കുകയും ചെയ്യുകയാണ് ബിജെപി. വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ശതമാനം സംവരണം ബോംബെ ഹൈക്കോടതി ശരിവെച്ചിട്ടും അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല,’ എന്നും വർഷ ഗെയ്ക്വാദ് പറഞ്ഞു. സ്വന്തം പാർട്ടിയിലെയോ സഖ്യകക്ഷികളിലെയോ മുസ്ലിം നേതാക്കൾക്ക് ബിജെപി യാതൊരു വിലയും നൽകുന്നില്ലെന്നതിന് തെളിവാണ് ഈ തീരുമാനമെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രതികരിച്ചു. ബിജെപിയിൽ നിന്ന് ഈ നേതാക്കൾക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
india
എപ്സ്റ്റീനെ 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഹര്‍ദീപ് സിങ് പുരി ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്. ഇരുവരും തമ്മില്‍ 62 തവണ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയെന്നും കോണ്‍ഗ്രസ് നേതാവ് പവന് ഖേര വെളിപ്പെടുത്തി. മന്ത്രി ഉടന്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2014-നും 2017-നും ഇടയില്‍ 14 തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-ല്‍ മാത്രം ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 9 കൂടിക്കാഴ്ചകള്‍ നടന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹര്‍ദീപ് സിങ് പുരി 32 ഇമെയിലുകള്‍ എപ്സ്റ്റീന് അയച്ചപ്പോള്‍ 30 ഇമെയിലുകള്‍ തിരികെ ലഭിച്ചു. ആകെ 62 ഇമെയില്‍ ആശയവിനിമയങ്ങള്‍ നടന്നതായും പവന് ഖേര വ്യക്തമാക്കി.
ഒരു സാധാരണ പൗരനായിരുന്ന കാലത്ത് എന്തിനാണ് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് എപ്സ്റ്റീനുമായി ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മന്ത്രി ഇക്കാര്യത്തില്‍ നുണ പറയുകയാണെന്നും പവന് ഖേര ആരോപിച്ചു.
ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി ഹര്‍ദീപ് സിങ് പുരി, എപ്സ്റ്റീന് ചെയ്ത കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു.
india
പാരലല്‍ വേള്‍ഡില്‍ പുതിയ കേരളം? വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം
ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
കനത്ത വിവാദത്തിന് ഇടയായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്റ്റോറി ബിയോണ്ട് ദ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും വ്യാപക വിമര്‍ശനം. ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. മൂന്ന് പെണ്കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.
അതേസമയം, ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനവുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി ഞാന്‍ ജീവിക്കുന്ന കേരളവും സിനിമയില്‍ കാണിക്കുന്ന കേരളവും ഭയങ്കരം വ്യത്യസ്ഥമാണെന്ന് ….. പാരലല്‍ വേള്‍ഡില്‍ വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്രെയിലറിലെ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്‍ വലിയ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടും ഒരു ദേശീയ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു മലയാളികള്‍ പരിഹസിച്ചത്. ‘വെറും ബീഫ് കൊടുത്താല്‍ എങ്ങനെയാ കഴിക്കുന്നത് രണ്ട് പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ’ എന്നും ചോദിക്കുന്നു.
2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിര്‍മിച്ചത് വിപുല്‍ അമൃത്ലാല്‍ ഷായാണ്.കേരളത്തില്‍നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങള്‍ക്ക് പിന്നാലെ യൂട്യൂബ് വിവരണത്തില്‍ മാറ്റം വരുത്തി മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.
-
Film1 day ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News1 day agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News1 day agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories1 day agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News1 day agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News1 day ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
-
News1 day agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News1 day agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
